ജ്യോതിർമയിയെ ചേർത്തുപിടിച്ച് അമൽ നീരദ്… ഒന്നുചേർന്ന് ഏഴ് വർഷങ്ങൾ…. ഫോട്ടോകൾ വൈറൽ…

in Special Report

സിനിമയിൽ തിളങ്ങി നിൽക്കുന്നവരുടെ ചെറിയ വിശേഷങ്ങൾ പോലും ഒരു വലിയ ആരവത്തോടെയാണ് ആരാധകർ കൊണ്ടാടാറുള്ളത്. കൂട്ടത്തിൽ വിവാഹങ്ങളും വിവാഹ വാർഷികങ്ങളും ജന്മദിനങ്ങളും എല്ലാം വളരെ കെങ്കേമമായി തന്നെ ആരാധകർ എടുക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൽ നീരദ് ജ്യോതിർമയി താരദമ്പതികളുടെ ഏഴാമത് വിവാഹ വാർഷികം ആയിരുന്നു. അമൽനീരദ് പങ്കുവെച്ച് ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

അമൽ നീരദ് ഒരു ഇന്ത്യ സിനിമ സംവിധായകനും ഛായാഗ്രാഹകനും നിർമ്മാതാവുമാണ്. 1995 സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് താരം പഠിച്ചത് മുതൽ ഇതുവരെയും മികച്ച കരിയറാണ് താരത്തിന് ഉള്ളത്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ ഒരുപാട് അംഗീകാരങ്ങൾ ഇതിനു പുറമേയും താരം നേടി.

ആദ്യമായി ചായാഗ്രഹണം നിർവഹിച്ചത് മലയാളത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിൽ ആയിരുന്നു. എന്നാൽ താരം ആദ്യമായി സംവിധാനം ചെയ്യുന്നത് 2007 പുറത്തിറങ്ങിയ ബിഗ് ബി ആണ്. അദ്ദേഹം രണ്ടാമത് ചെയ്ത ചിത്രവും ഏറെ പ്രശസ്തമായ മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി ആണ്. പിന്നീട് ചെയ്തത് പൃഥ്വിരാജിനെ നായകനാക്കി അൻവർ ആയിരുന്നു.

2012ലാണ് നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. ബാച്ചിലർ പാർട്ടി ആയിരുന്നു ആദ്യ ചിത്രം. 2013 അഞ്ച് സുന്ദരികൾ എന്ന ആന്തോളജി ഫിലിം നിർമ്മിച്ചത് എടുത്തു പറയേണ്ടത് തന്നെയാണ്. 2014 ഇയ്യോബിന്റെ പുസ്തകം എന്ന ത്രില്ലർ സിനിമ സംവിധാനം ചെയ്യുന്നതിനോടൊപ്പം സഹ നിർമാതാവായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതു പോലെ തന്നെ ദുൽഖർ സൽമാനെ നായകനാക്കി ചെയ്ത കോമ്രേഡ് ഇൻ അമേരിക്ക എന്ന സിനിമയുടെ നിർമ്മാതാവും സംവിധായകനും താരം തന്നെയായിരുന്നു.

ഈയടുത്ത് പുറത്തിറങ്ങിയ മോളിവുഡ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ഉയർന്നുവന്ന ഭീഷ്മപർവ്വം എന്ന ചിത്രത്തിനായി 15 വർഷത്തിന് ശേഷമാണ് താരം മമ്മൂട്ടിയുമായി കൈകോർക്കുന്നത്. വലിയ വിജയമായിരുന്നു ചിത്രം. തിയറ്ററുകളിലും ഒ ടി ടി പ്ലാറ്റ്ഫോമുകളിലും നിറഞ്ഞ കരഘോഷത്തോടെയാണ് ഭീഷ്മപർവ്വം ഓരോ പ്രേക്ഷകനും കണ്ടു തീർക്കുന്നത്. എന്തായാലും കരിയർ വിജയകരമാണ് എന്ന് ചുരുക്കം.

2015ഏപ്രിൽ നാലിനാണ് ജ്യോതിർമയിയെ താരം വിവാഹം കഴിക്കുന്നത്. മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്ന നടിയും ടെലിവിഷൻ അവതാരകയും മോഡലുമായിരുന്നു ജ്യോതിർമയി. മോഡലിങ് രംഗത്തു നിന്നും ടെലിവിഷൻ അവതരണ മേഖലയിലേക്ക് കടന്നു വന്ന് പിന്നീട് സിനിമയിലേക്ക് വന്ന താരമാണ് ജ്യോതിർമയി. ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തിരുന്നു.

അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം അവസാനമായി അഭിനയിച്ചത് 2013 ഹൗസ് ഫുൾ എന്ന സിനിമയിലെ എമിലി എന്ന വേഷമായിരുന്നു. വിവാഹത്തിനു ശേഷം സിനിമ അഭിനയ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. എന്തായാലും ഇപ്പോൾ താരദമ്പതികൾ ആഘോഷിക്കുന്നത് തങ്ങളുടെ ഏഴാം വിവാഹ വാർഷികം ആണ്. ഒരുപാട് പേരാണ് താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്.

Jyothirmayi
Jyothirmayi

Leave a Reply

Your email address will not be published.

*