സിനിമയ്ക്ക് എരിവ് കൂട്ടാൻ അങ്ങനെയൊക്കെ ചെയ്യണമെന്ന് അവർ പറഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സംഗീത…

in Special Report

നടി ഡാൻസർ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് സംഗീത. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു താരം. മലയാളത്തിലെ ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിച്ച താരം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചു.

തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു. ഉയിർ പിതാമകൻ പോലോത്ത ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. ഇപ്പോഴും താരം സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ.

താരത്തിന്റെ ഒരുപാട് മികച്ച സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉയിർ. 2006 ൽ സ്വാമി എഴുതി സംവിധാനം ചെയ്ത ശ്രീകാന്ത് പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ഇറോട്ടിക് ത്രില്ലർ സിനിമയാണ് ഉയിർ. മലയാളികളുടെ ഇഷ്ടനായിക സംവൃത സുനിലും ഈ സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

എന്നാൽ ഈ സിനിമയിലഭിനയിച്ചതിന്റെ അനുഭവം താരം ഈയടുത്ത് തുറന്നു പറയുകയുണ്ടായി. അതുവരെ ഒരുപാട് ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്ത താരം അതുപോലെയുള്ള ഒരു ബോൾഡ് ഗ്ലാമർ വേഷം കൈകാര്യം ചെയ്യാൻ തന്നെയായിരുന്നു സംവിധായകൻ സമീപിച്ചത്. താരം മനസ്സില്ലാ മനസ്സോടെയാണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് പറയുന്നുണ്ട്.

സംഗീത എന്ന നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഉയിർ എന്ന സിനിമയിൽ അവതരിപ്പിച്ചത്. താരത്തിന് സൗത്ത് ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. എന്നാൽ താൻ ഈ സിനിമ ഒരൊറ്റ പ്രാവശ്യം മാത്രമേ കണ്ടതെന്ന് താരം പറയുന്നുണ്ട്. സിനിമയിലെ അണിയറപ്രവർത്തകർ താരത്തോട് കൂടുതൽ ശരീര പ്രദർശനം നടത്താൻ പറഞ്ഞു എന്നും താരം അതിന് സമ്മതിച്ചില്ല എന്നും ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

സംവിധായകൻ കഥ പറയുന്ന സമയത്ത് തന്നെ ഒരു ബോൾഡ് കഥാപാത്രമാണ് താൻ അവതരിപ്പിക്കാൻ പോകുന്നത് എന്ന് വ്യക്തമായിരുന്നു എന്നും, എന്നാൽ ആദ്യസമയത്ത് സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് സംശയം ആയിരുന്നു എന്നും, പിന്നീട് തന്റെ കുടുംബ ഡോക്ടർ മനശാസ്ത്രജ്ഞനും ആയ ഒരാളെ കാണുകയും ശേഷമാണ് സിനിമയിൽ അഭിനയിക്കാൻ താൽപര്യപ്പെട്ടത് എന്ന് താരം പറയുന്നുണ്ട്.

സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് ശരീരം പ്രദർശിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ഷൂട്ടിങ് സമയത്ത് ഒരുപാട് പ്രശ്നങ്ങൾ അരങ്ങേറി. എന്നിരുന്നാലും സിനിമ പൂർത്തിയാക്കാൻ സാധിച്ചു. പക്ഷേ ഒരൊറ്റ പ്രാവശ്യം മാത്രമേ ഞാൻ സിനിമ കണ്ടിട്ടുള്ളൂ എന്ന് താരം വ്യക്തമാക്കി.

Sangitha
Sangitha

Leave a Reply

Your email address will not be published.

*