വസ്ത്രധാരണത്തിൽ പിൻതുടരുന്നത് സ്വന്തം താൽപര്യങ്ങളാണ് ആരെയും ഒറ്റയടിക്ക് കണ്ണുമടച്ചു അനുകരിക്കാറില്ല.. ശാലിൻ സോയ….

in Special Report

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനയ അത്രയും അവതാരികയും നർത്തകിയും ആണ് ശാലിൻ സോയ. ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ എന്നും പറയാതിരിക്കാൻ കഴിയില്ല. ഏത് മേഖല ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിലാണ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴും ആ കഥാപാത്രത്തിലൂടെ താരത്തെ പ്രേക്ഷകർ അറിയുന്നു. അത്രത്തോളം മികവിലാണ് ആദ്യ കഥാപാത്രത്തെ പോലും താരം അവതരിപ്പിച്ചത്.

എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസകൾ താരത്തിന് നേടി കൊടുത്തതാണ്. 2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. മലയാളത്തിന്റെ പുറത്തും താരത്തിന് ആരാധകരെ നേടിയെടുക്കാൻ തമിഴിൽ താരം അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ്. കണ്ണകി എന്ന സിനിമയിൽ നായികയായി ആണ് താരം അഭിനയിച്ചിട്ടുള്ളത്.

റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി അഞ്ച് ഷോർട്ട് ഫിലിമുകളും താരം സംവിധാനം ചെയ്യുകയുണ്ടായി. തന്നിലൂടെ കടന്നുപോയ മേഖലകളിലെല്ലാം താരം വിജയം നേടുകയാണ്. അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും നിൽക്കുന്ന അതിനോടൊപ്പം തന്നെ ഒരു പ്രശസ്ത നർത്തകി കൂടിയാണ് താരം. ഇതുവരെയും മികവുകൾ മാത്രമാണ് താരം പ്രകടിപ്പിച്ചിട്ടുള്ളത്.

നൃത്തത്തിന് അനുസരിച്ച് ശരീരം ഫിറ്റ് ആകുന്നതിൽ യോഗക്ക് ഒരുപാട് പങ്കുണ്ട് എന്നും ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും ഞാൻ യോഗ ചെയ്യാറുണ്ട് എന്നും താരം പറയുന്നു. വളരെ സ്റ്റൈലിഷ് ആയുള്ള ഡ്രസ്സുകൾ ധരിക്കുന്ന കൂട്ടത്തിൽ ആണ് താരം. അതുകൊണ്ടുതന്നെ ഇപ്പോൾ താരത്തിന് വസ്ത്ര ധാരണത്തെ കുറിച്ചുള്ള സംസാരങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യാഷ്വൽ വസ്ത്രങ്ങളാണ് ധരിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടം എന്നും ജീൻസ് ടീഷർട്ട് പോലോത്ത വസ്ത്രങ്ങളാണ് ഏറെ താൽപര്യം എന്നും താരം പറയുന്നു.

സാരി ധരിക്കാൻ ഇഷ്ടമാണ് എന്നും സാഹചര്യത്തിനനുസരിച്ച് കംഫർട്ടബിളായ വസ്ത്രങ്ങളാണ് സെലക്ട് ചെയ്യാറുള്ളത് എന്നും താരം പറഞ്ഞു. ഷോപ്പിംഗ് ഒറ്റയ്ക്ക് ചെയ്യാനാണ് ഇഷ്ടം എന്നും അപ്പോൾ തന്റെ ഇഷ്ടത്തിന് എതിര് പറയുന്നവരുടെ അഭിപ്രായത്തെ നിരോധിക്കേണ്ടി വരില്ല എന്നും താരം പറയുന്നു. മറ്റൊരാളുടെ വസ്ത്ര ശൈലിയെ അനുകരിക്കാറില്ല എന്നും പലരുടെയും സ്റ്റൈൽ കണ്ടാൽ കൊള്ളാം എന്ന് തോന്നാറുണ്ട് എങ്കിലും അത് അതുപോലെ പകർത്താൻ ഇതുവരെയും ശ്രമിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്.

ഏറ്റവും ഇഷ്ടപ്പെട്ട നിറം കറുപ്പാണ് എന്നും ഷെൽഫ് നിറയെ കറുത്ത വസ്ത്രങ്ങളാണ് എന്നും താരം പറയുന്നുണ്ട്. വസ്ത്ര ധാരണത്തിലെ വിഷയത്തിൽ ഇതുവരെ വിമർശനങ്ങൾ നേരിട്ടിട്ടില്ല എന്നും സമൂഹത്തിന് ആ വിഷയത്തിൽ എല്ലാം ചിന്താഗതിയിൽ വ്യത്യാസം വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത് എന്നും താരം പറയുന്നു. സ്കിന്നും ഹയറും സംരക്ഷിക്കാൻ ഒന്നും ചെയ്യാറില്ലെന്നും എന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കുമ്പോൾ സാധനം മിനക്കെടാറില്ല എന്നുമാണ് താരം വെളിപ്പെടുത്തുന്നത്.

Shalin
Shalin
Shalin
Shalin

Leave a Reply

Your email address will not be published.

*