ഇത് എന്നെ പഠിപ്പിച്ചത് ജയിൽ ജീവിതമാണ്… ജയിലിൽ കിടക്കുന്ന ഓരോ ദിവസവും നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു പിടിക്കണമെന്ന വാശി മാത്രമായിരുന്നു.. ശാലു മേനോന്റെ അഭിമുഖം വൈറലാകുന്നു…

in Special Report

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ. അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിരം സാന്നിധ്യമായി നിലനിൽക്കുന്നു. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ അഭിനയിച്ചു കൊണ്ട് താരം ആരാധകരെ നിലനിർത്തുന്നു. മലയാള സിനിമ രംഗങ്ങളിലും സീരിയലുകളിലും അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത അഭിനേത്രികളിൽ താരം പ്രമുഖയാണ്. ഇപ്പോഴും താരം സിനിമകളിലും സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്.

തുടക്കം മുതൽഇതുവരെയും ഓരോ കഥാപാത്രത്തെയും വളരെ മികവിലാണ് താരം അവതരിപ്പിക്കുന്നത്. ഓരോ സിനിമകളിലൂടെയും ഒന്നിനൊന്നു മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം എന്നും മുന്നിലാണ്.

ഇപ്പോൾ മഴവിൽ മനോരമയിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മഞ്ഞിൽവിരിഞ്ഞപൂവ് എന്ന പരമ്പരയിൽ ആണ് താരം അഭിനയിക്കുന്നത്. അഭിനയിച്ച സീരിയലുകളിൽ എല്ലാം തികച്ച അഭിനയം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് സീരിയലിലെ പ്രധാന കഥാപാത്രത്തിലേക്ക് ക്ഷണിക്കപ്പെട്ടത് എന്ന് വേണം പറയാൻ.

അഭിനയത്രി എന്നതിനപ്പുറം ഒരു മികച്ച ഡാൻസർ കൂടിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പ്രേക്ഷകർക്ക് വേണ്ടി തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ശരീരസൗന്ദര്യം കൃത്യമായി താരം ശ്രദ്ധിക്കുന്നതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾ വളരെ ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാനുള്ളത്. താരം പങ്കുവെക്കുന്ന ഡാൻസ് വീഡിയോകൾക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ സാധിക്കാറുണ്ട്.

സോളാർ കേസുമായി ബന്ധപ്പെട്ട് താരം 41 ദിവസത്തെ ജയിൽവാസം അനുഷ്ഠിച്ചിരുന്നു. ജയിൽ ജീവിതത്തിനു ശേഷം തന്നിൽ ഉണ്ടായ മാറ്റങ്ങൾ ആണ് താരം ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്. ജീവിതത്തിൽ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആയിരുന്ന താൻ ജയിൽ ജീവിതത്തിനു ശേഷമാണ് എല്ലാ മതത്തിലും വിശ്വസിക്കാനും എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കാൻ തുടങ്ങിയതും എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ജയിലിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠവും അതു തന്നെയാണ് എന്നാണ് താരം പറഞ്ഞത്.

41 ദിവസം ജയിലിൽ കിടന്ന തനിക്ക് എല്ലാ മതവും എല്ലാ ദൈവങ്ങളും ഒരു പോലെ തോന്നി എന്നും നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു പിടിക്കണമെന്ന വാശി മാത്രമായിരുന്നു അവിടെ കിടന്ന ഓരോ നിമിഷങ്ങളിലും ഉണ്ടായിരുന്നത് എന്നും താരം പറഞ്ഞു. അതുപോലെ താരം തിരിച്ചിറങ്ങിയപ്പോൾ ചെയ്യുകയും ചെയ്തു. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പിന്നെ ഞാൻ എന്തിനു വിഷമിക്കണം. എല്ലാം നേടിയെടുക്കണം എന്ന ആഗ്രഹത്തിന് പുറത്ത് ജയിലിൽ നിന്നിറങ്ങിയ പിറ്റേദിവസം നൃത്തത്തിന്റെ ലോകത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഉണ്ടായത് എന്ന് താരം തുറന്നു പറയുകയും ചെയ്തു.

Shalumenon
Shalumenon

Leave a Reply

Your email address will not be published.

*