ഒരു തീവ്ര പ്രണയം എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അഭിനയം എളുപ്പമായി… തുറന്നു പറഞ്ഞ് പ്രിയ താരം അനഘ….

in Special Report

മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി തന്നെയാണ് താരം ഓരോ സിനിമയും പൂർത്തീകരിച്ചിരിക്കുന്നത്. ഒരു രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഇതുവരെയും മികച്ച അഭിനയം പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു.

ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള വേഷങ്ങൾ താരത്തിന് ഇപ്പോൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്. ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിൽ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്. പിന്നീട് പുറത്തിറങ്ങിയ റോസാപ്പൂ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ ലോകത്ത് താരം സജീവമാണ്.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവച്ചതു കൊണ്ടു തന്നെയാണ്. നടപ്പ് തുണൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തുണ 369 എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

ഭീഷ്മപർവ്വം എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവം എന്ന സിനിമയുടെ വിജയ ആരവത്തിൽ താരത്തിന്റെ പങ്കു വഹിച്ച പങ്ക് നിസ്തുലമാണ്. റെയ്ച്ചൽ എന്ന കഥാപാത്രത്തെ അഭിനയിച്ച് ജീവൻ നൽകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ബോൾഡ് കഥാപാത്രത്തെ താരം വളരെ മികവോടെ അവതരിപ്പിച്ചു. ഇത് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പ്രശസ്തിയും പിന്തുണയും വർധിപ്പിക്കുന്നത് തന്നെയാണ്.

സിനിമയിലെ ഒരു തീവ്ര പ്രണയ ജോഡിയെയാണ് താരം അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ കുറിച്ചു താരം പറഞ്ഞ കാര്യങ്ങൾ ആരാധകർ വളരെ പെട്ടന്നാണ് ഏറ്റെടുത്തത്. പലര്‍ക്കും തീവ്രമായ പ്രണയകഥ പറയാന്‍ ഉണ്ടാകുമെന്നും അതുപോലെ തനിക്കും ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നു. അതു കൊണ്ട് സിനിമയിലെ റേച്ചലുമായി എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു എന്നും അത് അഭിനയത്തെ എളുപ്പമാക്കി എന്നും താരം പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എത്രത്തോളം ബോള്‍ഡ് ആണെന്ന് അറിയില്ല എന്നും പക്ഷേ പേഴ്‌സണലി ആ കഥാപാത്രത്തെ ഇഷ്ടമായി എന്നും വളരെ സന്തോഷത്തോടെയാണ് താരം പറയുന്നത്.

അമൽ സർ കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നുമാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. കഥ മുഴുവന്‍ കേട്ട് കഴിഞ്ഞപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ ഭയങ്കര എക്സൈറ്റ്‌മെന്റ് ആയിരുന്നുവെന്നും താരം പറയുന്നുണ്ട്. അഭിനയിക്കുന്ന സമയത്ത് അമല്‍ സാര്‍ ഒരുപാട് ഫ്രീഡം തന്നതു കൊണ്ട് തന്നെ വളരെ കംഫര്‍ട്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. വളരെ പെട്ടന്നാണ് താരത്തിന്റെ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

Anagha
Anagha
Anagha
Anagha

Leave a Reply

Your email address will not be published.

*