ഒരു നടനോട് ക്രഷ് തോന്നിയിരുന്നു… കൂടെ അഭിനയിച്ചപ്പോൾ അത് മാറി… തുറന്നുപറഞ്ഞ് രചന നാരായണൻകുട്ടി….

in Special Report

സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അഭിനേത്രിയാണ് രചന നാരായണൻകുട്ടി. സംപ്രേക്ഷണം ചെയ്തുവരുന്ന മറിമായം എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെയാണ് താരം ജനപ്രിയ അഭിനേത്രി ആയി മാറുന്നത്. അതിനുശേഷം ഇപ്പോൾ താരത്തിന് മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലേക്ക് വരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. മറിമായത്തിലെ കഥാപാത്രം അത്രത്തോളം മികവിൽ താരം അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണത്.

2001 മുതൽ താരം ഇതുവരെയും സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. ടെലിവിഷൻ രംഗത്തും താരത്തിന് ഒട്ടേറെ ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരക എന്ന രൂപത്തിലും താരം തിളങ്ങി നിന്നിട്ടുണ്ട്. അതു പോലെ തന്നെ കുച്ചുപ്പുടിയിലെ പരിശീലനം ലഭിച്ച നർത്തകിയാണ് താരമെന്നും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതിനനുസരിച്ചുള്ള മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

ബിരുദ പഠനത്തിനു ശേഷം അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് ടെലിവിഷൻ മേഖലകളിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. സിനിമാ മേഖലയിൽ സജീവമാകുന്നതിന് മുമ്പ് താരം നൃത്ത ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്നു. 2011 താരം വിവാഹിതയായെങ്കിലും വെറും 19 ദിവസത്തെ ആയുസ്സ് മാത്രമാണ് ദാമ്പത്യ ജീവിതത്തിന് ഉണ്ടായത്. ഇതിനിടയിൽ താരം അനുഭവിച്ച ബുദ്ധിമുട്ടുകൾ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

2001 ൽ താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ റോളിലാണ് ആദ്യം അഭിനയിച്ചത് എങ്കിലും ശ്രദ്ധേയമായിരുന്നു വേഷം. തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ സുഹൃത്തിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ കോമഡി ഷോ എന്ന പരിപാടിയുടെ അവതാരിക താരമായിരുന്നു അതിനുപുറമേ ഒരുപാട് ടെലിവിഷൻ പരിപാടികൾ ജഡ്ജായായും മത്സരാർത്ഥിയും അവതാരകയായും താരം രംഗത്തുവന്നിട്ടുണ്ട്.

താരത്തിന്റെ കരിയറിലെ വൺ ഓഫ് തി ബെസ്റ്റ് പെർഫോമൻസ് മറിമായത്തിലെ തന്നെയാണ്. ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. കൃഷി ഓഫീസറായ രുഗ്മിണി എന്ന കഥാപാത്രത്തെയാണ് ആറാട്ട് എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. എന്തായാലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് പ്രേക്ഷകരെ താരം നേടിക്കൊണ്ടിരിക്കുകയാണ്.

ഇതിനോടകം അമ്പതോളം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിനുപുറമേ ഒരുപാട് പരസ്യങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. പരിപാടിയിലും സിനിമാ രംഗത്തും ഒക്കെയായി താരം സജീവമായി നിലനിൽക്കുന്നു ഇപ്പോൾ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നിഷ്ട ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

സഹനടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആസിഫിന് കൃഷി തോന്നിയിരുന്നു എന്നും കൂടെ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല സുഹൃത്തുക്കളായി എന്നും ഇപ്പോൾ മനസ്സിൽ ക്രഷ് ഒന്നുമില്ല എന്നും ഇതുവരെ ആസിഫ് നോട് ഈ കാര്യം തുറന്നു പറഞ്ഞിട്ടില്ല എന്നും താരം പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒരുപാട് ഫോളോവേഴ്സുള്ള താരത്തിന്റെ പുതിയ അഭിമുഖം വളരെ പെട്ടെന്നാണ് വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചത്.

Rachana
Rachana

Leave a Reply

Your email address will not be published.

*