അറിയുന്ന പണിയാ ചേട്ടന്മാരെ, ഇനിയും ചെയ്യും. വായടപ്പിക്കുന്ന മറുപടിയുമായി സനുഷ….

in Special Report

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്നു പിന്നീട് നായികവേഷത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ താരമാണ് സനുഷ സന്തോഷ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ ബാലതാരമായും അല്ലാതെയും താരം സിനിമാപ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

അനിയൻ സനൂപ് സന്തോഷും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ബാലതാരം എന്ന നിലയിൽ തന്നെ താരം ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. കാഴ്ച എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു കൊച്ചുകുട്ടി എന്ന നിലയിൽ താരം ആ സിനിമയിൽ കാഴ്ച വെച്ച പ്രകടനം ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.

പിന്നീട് മിസ്റ്റർ മരുമകൻ എന്ന ദിലീപ് സിനിമയിൽ നായികയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. താമസിയാതെ പ്രധാനവേഷത്തിൽ മറ്റു പല സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. ഫോട്ടോക്കൊപ്പം താരം പങ്കുവെക്കുന്ന ക്യാപ്ഷനും ശ്രദ്ധേയം ആകാറുണ്ട്. മലയാളത്തിലെ മറ്റൊരു നടി അമേയ മാത്യുവിന്റെ യും സനുഷയുടെ യും ക്യാപ്ഷനുകൾ ക്ക് മാത്രം പ്രത്യേക ആരാധകരുണ്ട് എന്ന് വേണം പറയാൻ. പലതും വിമർശനാത്മകമായ സർക്കാസം ക്യാപ്ഷനുകൾ ആയിരിക്കും.

ഇപ്പോൾ താരം തന്റെ ഒരു പഴയ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. തന്റെ പഴയ കാല ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചത്. മുമ്പ് വീഡിയോ പങ്കുവച്ചപ്പോൾ പലരും പലരീതിയിൽ വിമർശനാത്മകമായ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. അത്തരത്തിൽ ഉള്ളവർക്ക് വേണ്ടി താരം വീണ്ടും കിടിലൻ ക്യാപ്ഷൻ നൽകി വീഡിയോ പങ്കുവെച്ച്.

ക്യാപ്ഷൻ ഇങ്ങനെയാണ്.. “അപ്പോ ഇതും വശമുണ്ട്… ല്ലേ… Yup, I’m basically good at dancing because I love to dance. This is from a stage show I did years ago.. and this is dedicated specially to those who tells me “ അറിയുന്ന പണി എടുത്താ പോരേ മോളേ “ With this I declare, അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും.#peace Thanks for each and everyone of you who has been a part of my journey till date supporting me and encouraging me. Much love to all…. san #love #fireinmeisstronger…. എന്ന ക്യാപ്ഷൻ ആണ് നൽകിയത്.

അറിയുന്ന പണി ചെയ്താൽ പോരെ എന്ന് തരത്തിന്റെ ഡാൻസ്നെ വിമർശിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തിയവർക്ക്, ഇത് എനിക്ക് അറിയാവുന്ന പണി തന്നെയാണ്. ഞാൻ ഇനിയും ഇതുപോലെ ഡാൻസ് ചെയ്യുമെന്ന് മറുപടി നൽകി കൊണ്ടാണ് വീഡിയോ ക്യാപ്ഷൻ പങ്കുവെച്ചത്.

Sanusha
Sanusha
Sanusha
Sanusha

Leave a Reply

Your email address will not be published.

*