
സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടക്കം മുതൽ ഇരുവരെയും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ചെയ്ത വേഷങ്ങളിലൂടെ നിറഞ്ഞ കൈയടിയും താരം നേടി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം പൊതുവേ തെരഞ്ഞെടുക്കുന്നത്. ഈയൊരു വിഷയത്തിൽ മാത്രം ഒരുപാട് പ്രേക്ഷക പ്രശംസ താരത്തിന് ലഭിക്കുന്നുണ്ട്.



2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ആദ്യ സിനിമയുടെ വേഷത്തിലൂടെ തന്നെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി. അത്രത്തോളം മികവിലാണ് ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത്. മലയാളത്തിന്റെ പ്രിയ സംവിധായകൻ കമൽ ആണ് താരത്തെ സിനിമയിലേക്ക് കൊണ്ടു വന്നത്. മഞ്ജു പോലൊരു പെൺകുട്ടി എന്ന സിനിമക്ക് ശേഷം ഒരുപാട് മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.



മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും താരത്തിന് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്നത്. മുനിയാണ്ടി വിലങ്ങിയാൽ മൂനരമാണ്ട് എന്ന സിനിമയിലൂടെ തമിഴിൽ ആരംഭിച്ചു. ജോഷ് എന്ന സിനിമയിലൂടെയാണ് കന്നടയിൽ അഭിനയിച്ചു തുടങ്ങുന്നത്. എന്തായാലും ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടേറെ ആരാധകർ ഉണ്ട്.



സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും ഡാൻസർ എന്ന ലെവലിലും താരം ഒരുപാട് പ്രശംസകൾ നേടിയിട്ടുണ്ട്. മേഖല ഏതാണെങ്കിലും പ്രത്യേക സ്ഥാനം നേടാൻ താരത്തിനു സാധിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു. അഭിനേത്രി എന്നതിനപ്പുറത്ത് അറിയപ്പെടുന്ന ഒരു ക്ലാസ്സികൽ ഡാൻസർ കൂടിയാണ് താരം.



പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള നൃത്തം കാഴ്ചവെക്കാൻ താരത്തിന് ഇപ്പോഴും സാധിക്കാറുണ്ട്. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈയടുത്തായി പങ്കുവെക്കുകയും പങ്കു വെച്ചതെല്ലാം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കാരണമാണ് ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത്.



ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള സുന്ദര ഫോട്ടോകളാണ്. അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോകൾക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോകൾ വൈറൽ ആവുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.





