
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനന്യ പാണ്ഡെ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.



ഇതേപോലെ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന ബോളിവുഡ് സിനിമയിൽ പിടിച്ചു നിന്ന താരമാണ് ഇഷാൻ ഘട്ടർ. ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയലോകത്തേക്ക് കടന്നുവന്ന ഇഷാൻ പിന്നീട് പ്രധാന വേഷത്തിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.



കഴിഞ്ഞ മൂന്നുവർഷമായി സോഷ്യൽമീഡിയയിലും അല്ലാതെയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബന്ധമാണ് അനന്യ പാണ്ടയുടേയും ഇഷാൻ ന്റെയും. ഇവർ ഒരുമിച്ച് ഒരുപാട് പ്രാവശ്യം സമൂഹമാധ്യമങ്ങളും അല്ലാതെയും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇവർ തമ്മിലുള്ള പ്രണയം ഗോസിപ്പുകളിൽ നിറഞ്ഞുനിന്നു.



ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തുവരുന്ന വാർത്ത ഇവർ തമ്മിൽ വേർപിരിഞ്ഞു എന്നതാണ്. മൂന്നു വർഷത്തെ ബന്ധം അവസാനിപ്പിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. കാലി പീലി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്.



ഇവിടെ വച്ച് ഇവരുടെ പ്രണയം ആരംഭിച്ചു. പിന്നീട് ഏകദേശം മൂന്ന് വർഷത്തോളമായി ഇവർ ഡേറ്റിംഗ് നടത്തുകയാണ്. പക്ഷേ ഇപ്പോൾ പരസ്പരം സമ്മതത്തോടുകൂടി വേർപിരിയാൻ തീരുമാനിച്ചു എന്ന വാർത്തയാണ് ബോളിവുഡ് തലങ്ങളിൽ നിന്ന് കേൾക്കുന്നത്. പരസ്പര കാഴ്ചപ്പാടുകൾ വ്യത്യാസമാണ് വേർപിരിയാനുള്ള കാരണമെന്നാണ് സോസുകൾ പറയുന്നത്.



2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ 2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അനന്യ പണ്ടേ അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സാരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്.






