
മലയാളം സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് സജിത ബേട്ടി. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക പിന്തുണയും മികച്ച അഭിപ്രായങ്ങളും നേടാനും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും ഭാഗ്യമുണ്ടായി. അതുകൊണ്ടു തന്നെയാണ് സജീവമായിരുന്ന കാലത്തും ഇപ്പോൾ സജീവമല്ലാതിരുന്ന ഇടത്തും താരത്തിനെ ആരാധകർ നില നിൽക്കുന്നത്.



1992 മുതൽ 2017 വരെ താരം സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം സജീവമായിരുന്നു. താര നിരവധി പരസ്യങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട് മേഖല ഏതാണെങ്കിലും താരത്തിന് കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം. സിനിമകളിലും പരസ്യ ചിത്രങ്ങളിലും ഒരുപോലെ താരം തിളങ്ങിനിന്നു അതുപോലെതന്നെ സീരിയൽ രംഗത്തും താരത്തിന് ആരാധകരേറെയാണ്.



പത്തോളം സിനിമകളിൽ താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തിൽതന്നെ സിനിമാ സീരിയൽ രംഗങ്ങളിൽ താരം തിളങ്ങി നിന്നിട്ടുണ്ട് എന്ന് ചുരുക്കം. ശ്രീമാൻ ശ്രീമതി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിവയെല്ലാം താരത്തിന് അഭിനയം എടുത്തുപറയേണ്ടതാണ്. ഇതിനോടകം താരം അമ്പതിലധികം സിനിമകളിൽ ചെറുതും വലുതും മലയാളം വേഷങ്ങൾ അഭിനയിച്ചു. മലയാളം തമിഴ് തെലുങ്ക് ഭാഷകളിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു.



ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരകയായും താര പ്രവർത്തിച്ചിട്ടുണ്ട്. സീരിയൽ രംഗത്തെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചു അതുപോലെതന്നെ അവതരണ മികവ് കൊണ്ടും താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. 2012ലാണ് താരത്തിനെ വിവാഹം നടക്കുന്നത്. മകളുടെ ജനനത്തോടു കൂടിയാണ് ഇപ്പോൾ അഭിനയം മേഖലയിൽനിന്ന് താരം വിട്ടുനിൽക്കുന്നത്.



ഇപ്പോൾ തിരിച്ചു വരുന്നതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഷമാസിക്കയും മോളും ഞങ്ങളുടെ കുടുംബങ്ങളുമാണ് ഇപ്പോൾ താരത്തിന്റെ ലോകം എന്നാണ് താരം പറയുന്നത്. എന്നു വച്ച് അഭിനയം നിർത്തിയിട്ടൊന്നുമില്ല എന്നും ഇപ്പോൾ അഭിനയം മാറ്റി വെച്ചിരിക്കുന്നത് മകൾക്ക് വേണ്ടിയാണ് എന്നും അവളുടെ വളർച്ച അടുത്തു നിന്ന് കാണാൻ ആഗ്രഹിക്കുന്നു എന്നും താരം പറയുന്നു.



ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട് എങ്കിലും മികച്ച ഒരു വേഷത്തിലൂടെ തിരിച്ചുവരണം എന്ന ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് എന്നും താരം വ്യക്തമാക്കി. ശമാസിക സ്റ്റോപ്പ് എന്ന് പറയുന്നത് വരെ ഞാൻ അഭിനയിക്കും എന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ വലിയ സന്തോഷം എന്നും താരം ചേർത്തു. താരത്തിന് വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.





