“അദ്ദേഹത്തിന് സംശയമായിരുന്നു… ഒരു ഫോൺ കോൾ വന്നാൽ പോലും സ്ക്രീൻഷോട്ട് ആവശ്യപ്പെടുമായിരുന്നു…” വിവാഹം മുടങ്ങിയതിന്റെ കാരണം തുറന്നു പറഞ്ഞ് സുചിത്ര..

in Special Report

മലയാളം സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് സുചിത്ര നായർ. ഏതു തരത്തിലുള്ള കഥാപാത്രവും വളരെ മനോഹരമായും മികവിലും താരം അവതരിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ സീരിയൽ മേഖലയിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമാണ് വേണ്ടി വന്നത്. താരം അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

വാനമ്പാടി എന്ന സീരിയലിലെ പത്മിനി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. അത്രത്തോളം മികവിലാണ് താരം കഥാപാത്രത്തിന് ജീവൻ നൽകിയത്. കൃഷ്ണകൃപാസാഗരം തുടങ്ങിയ ഭക്തി സീരിയലുകളിൽ പ്രധാന വേഷത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒട്ടേറെ സീരിയലുകളിൽ പ്രധാന കഥാപാത്രത്തിലും മറ്റുമായി താരം തിളങ്ങി നിന്നു. തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതിയിൽ താരം മുന്നിൽ തന്നെയാണ്.

വാനമ്പാടിക്ക് ശേഷം താരം ആങ്കറിംഗിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സ്റ്റാർട്ട് മ്യൂസിക്’ എന്ന സെലിബ്രിറ്റി മ്യൂസിക് ഷോയിൽ സഹ- അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടി കൂടാതെ താരം പ്രശസ്ത നർത്തകി നീനാ പ്രസാദിന്റെ പ്രിയ വിദ്യാർത്ഥിനിയും മോഹിനിയാട്ടം നർത്തകിയും കൂടിയാണ്. തന്നിലൂടെ കടന്നു പോകുന്ന മേഖലകളിലെല്ലാം വിജയം നേടാൻ താരത്തിന് കഴിഞ്ഞു എന്ന് ചുരുക്കം.

ഇപ്പോൾ ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിൽ താരം ഒരു ശക്തമായ മത്സരാർത്ഥിയാണ്. വളരെ മികച്ച മത്സര പ്രകടനങ്ങളാണ് ഷോയിൽ താരം കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ആരാധകർ വലിയ ആരവത്തിലാണ്. ടോപ് ഫൈവ് താരം ഉണ്ടാകുമെന്നാണ് താരത്തിന് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തായാലും വളരെ ആകാംക്ഷയോടെയാണ് ഓരോ ദിവസവും ആരാധകർ കഴിച്ചുകൂട്ടുന്നത്.

ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ വെച്ച് തന്റെ ഒരു പ്രണയവും അതിന്റെ തകർച്ചയും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. ദേവി എന്ന സീരിയൽ ചെയ്യുന്ന സമയത്ത് ആയിരുന്നു അദ്ദേഹവുമായി ഇഷ്ടത്തിലാവുന്നത് എന്നും ഗ്രൂപ്പിൽ നിന്നും നമ്പർ തപ്പിയെടുത്തു അദ്ദേഹം മെസ്സേജ് ചെയ്യുകയായിരുന്നു എന്നുമാണ് താരം പറഞ്ഞു തുടങ്ങിയത്. ആദ്യം തമാശയായിട്ടാണ് എടുത്തത് എന്നും താരം പറയുന്നുണ്ട്.

പക്ഷേ തമാശ ആയിരുന്നില്ല എന്ന് അദ്ദേഹം വീട്ടിൽ വന്ന് വിവാഹം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് എന്നും പക്ഷെ ജാതകങ്ങൾ തമ്മിൽ ചേരില്ലായിരുന്നു എന്നും താരം പറയുന്നുണ്ട്. അതോടെ അവസാനിക്കും എന്നാണ് കരുതിയത് എങ്കിലും അദ്ദേഹം ഒരു ജ്യോത്സ്യനെ കണ്ടു ജാതകങ്ങൾ ചേർന്ന രൂപത്തിൽ ആക്കുകയാണ് ചെയ്തത് എന്നും താരം പറയുകയുണ്ടായി. പിന്നീട് താരം പറഞ്ഞത് എന്നിട്ടും എങ്ങനെയാണ് വിവാഹം വരെ എത്തിയ ആലോചന മുടങ്ങിപ്പോയത് എന്നതിനെക്കുറിച്ചാണ്.

അദ്ദേഹത്തിന് വലിയ സംശയം ആയിരുന്നു എന്നും സീരിയൽ മേഖലയിൽ തുടരുന്നതിന് അദ്ദേഹത്തിനു താൽപര്യം ഇല്ല എന്നും അഭിനയം നിർത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നും താരം പറയുന്നുണ്ട്. അതിനേക്കാൾ അപ്പുറം ഒരു ഫോൺ കോൾ വന്നാൽ പോലും അതിന്റെ സ്ക്രീൻഷോട്ട് അയച്ചു കൊടുക്കേണ്ട ഒരു അവസ്ഥ ഉണ്ടായിരുന്നു എന്നും തുടക്കത്തിൽ തന്നെ ഇങ്ങനെയാണെങ്കിൽ വിവാഹത്തിനു ശേഷം എന്തായിരിക്കുമെന്ന് ആലോചിച്ചതു കൊണ്ട് പിന്നീട് ആ ബന്ധത്തിൽ നിന്ന് ഒഴിയുകയാണ് ചെയ്തതെന്ന് താരം വ്യക്തമാക്കിയത്.

Suchithra
Suchithra

Leave a Reply

Your email address will not be published.

*