
മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് പ്രേക്ഷകരെ സ്വന്തമാക്കാൻ മാത്രം വലിയ അഭിനയ മികവ് താരം പ്രകടിപ്പിക്കുന്നുണ്ട്.



രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 2017 ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്തു ബിജുമേനോൻ പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയാണ് രക്ഷാധികാരി ബൈജു ഒപ്പ്. മികച്ച പ്രേക്ഷകപ്രീതി ആണ് ഈ സിനിമയിലൂടെ താരത്തിനു സ്വന്തമാക്കാൻ സാധിച്ചത്.



ഇതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീട് ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പറവയിൽ ഷൈനിന്റെ കാമുകിയുടെ വേഷമാണ് താരം പ്രകടിപ്പിച്ചത്. വളരെ മികച്ച അഭിപ്രായങ്ങളും ആരാധകർ നൽകിയിരുന്നു.



2018ൽ പുറത്തിറങ്ങിയ റോസാപ്പൂ എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ശ്രദ്ധേയമായ വേഷമാണ് ഈ സിനിമയിലും താരം കൈകാര്യം ചെയ്തത്. മലയാളത്തിലെ മൂന്ന് സിനിമകളുടെ വിജയത്തിനു ശേഷമാണ് താരം ഇതര ഭാഷ ഭാഷകളിലേക്ക് ചുവടു മാറുന്നത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു.



നട്പേ തുണയ് എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഗുണ 369 എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്ത ആരാധകരുടെ കയ്യടി നേടിയതിനു ശേഷം മലയാളത്തിൽ തിരിച്ചു വന്ന ഭീഷ്മപർവ്വം എന്ന ഈ അടുത്ത് റിലീസ് ആയ മമ്മൂട്ടി ചിത്രത്തിൽ മികച്ച അഭിനയം താരം കാഴ്ചവച്ചു.



ഈ ചെറിയ കാലയളവിൽ തന്നെ മൂന്നോളം സംസ്ഥാന അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞു. അഭിനയിച്ച വേഷങ്ങൾ ശ്രദ്ധേയം ആകുമ്പോൾ ഇതര ഭാഷകളിൽ നിന്ന് പോലും അവസരങ്ങൾ ലഭിക്കാറുണ്ട്. ഈ ഭാഗ്യവും താരത്തിന് ലഭിക്കുകയുണ്ടായി. എന്തായാലും ഭാവി സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ താരം സജീവവും തിരക്കുള്ള തുമായ നടി ആകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകളിലും താരം ഈയടുത്തായി പങ്കെടുത്തു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയുടുത്ത ശാലീന സുന്ദരിയായും താരം പ്രത്യക്ഷപ്പെട്ടു. എല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.



ശരീര സൗന്ദര്യത്തോടൊപ്പം ആരോഗ്യവും സംരക്ഷിക്കുന്നതിന് ആരാധകർ താരത്തെ മുക്തകണ്ഠം പ്രശംസിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ എക്സസൈസ് ചെയ്യുന്ന ഒരു വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫിറ്റ്നസ് വീഡിയോ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടു പോവുകയാണ്. വളരെ പെട്ടെന്ന് ആരാധകർ വീഡിയോ എറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.





