20 ദിവസത്തിന് നയൻ താര വാങ്ങുന്നത് 10 കോടി ; ജയം രവിയുടെ നായികയാവാന്‍ നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലമിങ്ങനെ….

in Special Report

മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്ന താരമാണ് നയൻതാര. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കിയത്.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. പല പ്രമുഖ നടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം താരത്തിനു ലഭിക്കാറുണ്ട്.

ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ട് പ്രകാരം താരം അഭിനയിക്കുന്ന പുതിയ സിനിമയിൽ സൗത്ത് ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ റെക്കോർഡ് തുകയാണ് കൈപ്പറ്റുന്നത് എന്നാണ്. 10 കോടി പ്രതിഫലമാണ് താരം വരാൻപോകുന്ന തമിഴ് സിനിമയിൽ കൈ പറ്റാൻ പോകുന്നത് എന്നാണ് സിനിമാലോകത്ത് വരുന്ന പുതിയ വാർത്ത.

ജയൻ രവി നായകനായിരുന്ന പുതിയ സിനിമയിലാണ് താരം നായികയായി പ്രത്യക്ഷപ്പെടുന്നത്. തനി ഒരുവൻ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് ജയൻ രവിയും നയൻതാരയും ഒരു സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. സിനിമയിലെ അഭിനയത്തിനാണ് താരത്തിന് 10 കോടി ഓഫർ വന്നത്. കേവലം 20 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് താരത്തിനുള്ള എന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. അഹമ്മദ് സംവിധാനം ചെയ്ത പുറത്തിറങ്ങാൻ പോകുന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

നടി ഫിലിം പ്രൊഡ്യൂസർ മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നയൻതാര. 2003 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ താരം നിറസാന്നിധ്യമായി. മനസ്സിനക്കരെ എന്ന സിനിമക്ക് ശേഷം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ മലയാളസിനിമകളിൽ താരം അഭിനയിച്ചു. അയ്യ യാണ് താരത്തിന്റെ ആദ്യത്തെ മലയാളെതര സിനിമ. സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനിയാണ് താരത്തിന്റെ ആദ്യത്തെ കമർഷ്യൽ സക്സസ് സിനിമ.

Nayanthara
Nayanthara
Nayanthara
Nayanthara

Leave a Reply

Your email address will not be published.

*