നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്,കുടുംബത്തോട് ഒപ്പം സ്വീകരണ മുറികളിൽ പണ്ട് സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ൽ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്,അഞ്ജു പാർവതി പ്രബീഷ്….

in Special Report

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരമാണ് റിമ കല്ലിങ്കൽ. ഐ എഫ് എഫ് കെ യുടെ വേദിയിൽ സ്ത്രീ സംരക്ഷണത്തെക്കുറിച്ച് താരം ഒരുപാട് സംസാരിക്കുകയുണ്ടായി. താരമന്ന് പറഞ്ഞുതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്തു വന്നിരുന്നു.

താരം ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാനുള്ള കാരണം ആ വേദിയിൽ താരം ധരിച്ച വസ്ത്രമായിരുന്നു. കുട്ടി ഉടുപ്പ് ധരിച്ചാണ് താരം അന്ന് വേദിയിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ വസ്ത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. പലരും താരത്തിനെതിരെ സദാചാര കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെ പ്രതിപാദിച്ചുകൊണ്ട് അഞ്ചു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.

“IFFK വേദിയിൽ സ്വന്തം ചോയ്സ് അനുസരിച്ച് വസ്ത്രം ധരിച്ച റിമയെ കണ്ട് സദാചാരക്കുരു പൊട്ടിയൊലിച്ച ആങ്ങളമാരുടെ വിവരമില്ലായ്മയിൽ നിന്നും തുടങ്ങിയ വിവാദകൊടുങ്കാറ്റ് ഇന്ന് മറ്റൊരു തരത്തിലെ PR വർക്കിന്റെ അകമ്പടിയോടെ കണ്ണിൽ പൊടിയിട്ട് വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിനെ ചെറിയ കോപ്പയിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ചിലത് ചുണ്ടി കാണിക്കാതെ തരമില്ല. ഭംഗിയുള്ള നഗ്നമായ കാലുകൾ അനാവൃതമാക്കിയതിനെ ചിയർ അപ്പ് ചെയ്തു സ്വീകരിക്കുന്നത് കാണുമ്പോൾ തോന്നും റിമയാണ് കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ വസ്ത്രധാരണം ചെയ്തു നവോത്ഥാനം പടുത്തുയർത്തിയ ആദ്യ വനിത എന്ന്. കൊച്ചി പോലൊരു മെട്രോ സിറ്റിയിൽ, ഇന്ന് ഷോട്ട്സും ഓഫ് ഷോൾഡർ ഡ്രസ്സസും വളരെ കോമൺ ആയ ഒരു യുവതയ്ക്കു മുന്നിൽ എന്ത് daring message ആണ് റിമയുടെ വസ്ത്രം അടയാളപ്പെടുത്തിയത്? ഒരു പിണ്ണാക്കും ഇല്ല. നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്. കുടുംബത്തോട് ഒപ്പം സ്വീകരണ മുറികളിൽ പണ്ട് സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ൽ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്?

ലൈം ലൈറ്റിൽ പിടിച്ചുനിൽക്കാനുള്ള ഒരു നടിയുടെ ശ്രമം മാത്രമാണു് റിമയുടെ IIFK വേദിയിലെ ഡ്രസ്സിംഗ്.പൊതുവേദിയിൽ ഈ രീതിയിൽ വന്നിരുന്നു സംസാരിച്ചാൽ എന്തായാലും സദാചാരകുരുക്കൾ പൊട്ടും എന്ന കൃത്യമായ തിരിച്ചറിവ്, അതിന് ലേശം PR കൂടി മേമ്പൊടിക്ക് ചേർത്താൽ പിന്നെ ട്രൂ കോപ്പി ടീമുകൾ കവർ ചെയ്തു് കൃത്യമായി മാർക്കറ്റ് ചെയ്യും എന്ന ബോധ്യം. അത് മാത്രമാണ് നമ്മൾ കാണുന്നത്. പൊതുസമൂഹത്തിന്റെ മുന്നിൽ വാളയാറിലെ തൂങ്ങിയാടിയ കാലുകൾ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം കാലം രണ്ട് നഗ്നമായ കാലുകൾ , അത് മനോഹരമായ ശില്ലഭംഗിയുള്ളതാണെങ്കിൽ കൂടി രണ്ടു ദിവസങ്ങൾക്കപ്പുറം വലിയ വിപ്ലവം രചിക്കാൻ തക്ക ശേഷിയുള്ള ആയുധമല്ല. അത്ര മാത്രമാണ് റിമയുടെ കാലുകളും അത് വിപണിയിൽ സമർത്ഥമായി മാർക്കറ്റ് ചെയ്യാൻ ശ്രമിച്ച കവർ പിക്കും കണ്ടപ്പോൾ തോന്നിയത്. ആബുലൻസിനുള്ളിൽ വച്ചുപ്പോലും കൊത്തിപ്പറിക്കപ്പെടുന്ന പെണ്ണുടലുകളെ കണ്ടില്ലെന്നു നടിച്ചിട്ടുള്ള എന്നാൽ സെലിബ്രിറ്റി കാലുകൾക്കും തുടകൾക്കും മാത്രം നൽകപ്പെടുന്ന പ്രിവിലേജുകൾ കാണിക്കുന്നുണ്ട് പൊള്ളയായ ലിബറൽ പ്രബുദ്ധ ഉള്ളുടലുകൾ.

വസ്ത്രധാരണം എന്നത് ഓരോരുത്തരുടെയും ചോയ്സ് ആകുമ്പോഴും ഞാനെന്ന സ്ത്രീ നാളെ വളർന്നു വലുതാകുന്ന മകൾക്ക് പറഞ്ഞു കൊടുക്കുന്ന പാഠം ഇതായിരിക്കും. നമ്മൾ ജീവിക്കുന്ന നാടിനും നമ്മൾ പോകുന്ന ഇടത്തിനും അനുസരിച്ച് വസ്ത്രം ധരിക്കുവാൻ ശീലിക്കുക. സ്വിം സ്യൂട്ടും ബിക്കിനിയും ഒക്കെയും നിൻ്റെ ചോയ്സ് ആവുമ്പോഴും ബീച്ച് ഡ്രസ്സ് ഇടേണ്ടിവരുമ്പോൾ മാത്രം അതിടുക.പൊതുവേദിയിൽ ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ പോകേണ്ടി വരുമ്പോൾ അതിന് അനുയോജ്യമായത് ധരിക്കുക. ലൈംഗികത എന്നത് പേഴ്സണൽ ചോയ്സ് ആവുമ്പോഴും പൊതുനിരത്തിൽ അത് ചെയ്യാൻ ധൈര്യം വരാത്തത് സിവിക് സെൻസ് നമുക്ക് ഉള്ളത് കൊണ്ടാണല്ലോ.

Rima
Rima

Leave a Reply

Your email address will not be published.

*