നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി…

in Special Report

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും തമ്മിൽ വിവാഹിതരായി. മുംബൈയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. വിവാഹ ചിത്രങ്ങൾ ആലിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു താരവിവാഹം ആയിരുന്നു ഇത് എന്ന് നിസ്സംശയം പറയാം.

അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിന്റെയും നടി നീതുസിങ്ങിന്റെയും മകനാണ് രൺബീർ കപൂർ. സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ഇവരുടെ പ്രവർത്തികൾ തന്നെയാണ് പ്രേക്ഷകരിലേക്ക് ഈ വാർത്ത പ്രചരിക്കാൻ ഉള്ള വലിയ കാരണമായത്.

2018- ൽ രൺബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെയാണ് പ്രണയം പരസ്യമായത്. അതിനു ശേഷം താരങ്ങളുടെ വിശേഷങ്ങൾ വളരെ ആകാംക്ഷയോടെയും കൗതുകത്തോടെയും പ്രേക്ഷകർ തിരക്കുണ്ടായിരുന്നു. അതി ഗംഭീരം ആയാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ച്ചടങ്ങിൽ സിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു.

ബുധനാഴ്ച ഹൽദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. പാലി ഹില്ലിലെ രൺബീറിന്റെ വാസ്തു എന്ന വീട്ടിൽ വച്ചായിരുന്നു മെഹന്ദി- ഹൽദി ആഘോഷങ്ങൾ. അതി മനോഹരിയാണ് ആലിയ ഭട്ട് വിവാഹ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മിക്കി കോൺട്രാക്റ്ററാണ് വധൂവരന്മാരെ വിവാഹത്തിനു വേണ്ടി സ്റ്റെൽ ചെയ്തിരിക്കുന്നത്.

എന്തായാലും ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ ആ കൗതുകത്തോടെയും ആരവത്തോടെയുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കാഴ്ചക്കാർ എല്ലാവരും തന്നെ നവദമ്പതികൾക്ക് ആശംസകൾ അറിയിക്കുന്നുണ്ട്.

Wedding
Wedding
Wedding

Leave a Reply

Your email address will not be published.

*