കാടും മലയും കയറി അമല പോൾ… നേപ്പാളിൽ അവധിക്കാലത് ചുറ്റിക്കറങ്ങുന്ന ഫോട്ടോസ് പങ്കുവെച്ച് താരം

in Special Report

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താര മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം വാങ്ങിക്കൊണ്ടിരിക്കുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.

ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. വളരെ മികച്ച അഭിപ്രായം ആണ് മൈനയിലെ കഥാപാത്രത്തിന് താരത്തിന് ലഭിച്ചത്.

ഇപ്പോഴും ആ സിനിമ താരത്തിന്റെ കരിയറിലെ മികച്ചതായി കണക്കാക്കപ്പെടുന്നു. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു ഭാഷകളിലെ പോലെ തന്നെ നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. കന്നഡയിലും നിറഞ്ഞ കയ്യടിയാണ് താരത്തെ കാത്തിരുന്നത്.

ആടെയ് എന്ന തമിഴ് സിനിമയിൽ താരം പൂർണ നഗ്നയായി അഭിനയിച്ചത് പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. വരാനിരിക്കുന്ന പൃഥ്വിരാജ് സിനിമയായ ആടുജീവിതത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമർപ്പിച്ച താരത്തിന്റെ പുതിയ പ്രൊജക്ടുകളിലും താരത്തിന് വലിയ പ്രതീക്ഷയാണ്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഫോട്ടോഷൂട്ട് കാടും മലയും കയറി പ്രകൃതിയോടിണങ്ങി നിൽക്കുന്ന തരത്തിലുള്ളവയാണ്. അതുകൊണ്ടുതന്നെ പതിവുപോലെ തന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Amala
Amala
Amala
Amala

Leave a Reply

Your email address will not be published.

*