കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീന്‍ തിരക്കഥയില്‍ ഇല്ലായിരുന്നു, അത് ദിലീപിന്റെ ആവശ്യപ്രകാരം എഴുതിച്ചേര്‍ത്തത്…

in Special Report

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കുടുംബമാണ് ദിലീപ് ന്റേത്. നടിയെ ആക്രമിച്ച കേസിനെ ചൊല്ലി ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന വ്യക്തിയാണ് ദിലീപ്. ഇപ്പോൾ ദിലീപിന്റെ ഭാര്യ കാവ്യയുടെയും പേര് നടിയെ ആക്രമിച്ച കേസിൽ പുറത്തുവരികയാണ്. സത്യാവസ്ഥ എന്തെന്ന് ഇനിയും അറിയാൻ ബാക്കിയുണ്ട്.

ഇപ്പോൾ പുതിയ വിവാദം ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ദിലീപിനെ ചൊല്ലി ഉയർന്നിരിക്കുന്നത്. ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ച മീശമാധവൻ എന്ന സിനിമയുടെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുള്ളത്. ഇപ്പോഴും ദിലീപ് വിവാദ നായകനായാണ് പുറത്തുവന്നിട്ടുള്ളത്.

മലയാള സിനിമയിലെ ഭാഗ്യ താരജോഡികൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു ദിലീപും കാവ്യയും. ഇവർ ഒരുമിച്ച് ഏകദേശം ഇരുപതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു. പിന്നീട് മഞ്ജു വാരിയർ മായുള്ള ഡിവോഴ്സിന് ശേഷം ദിലീപ് കാവ്യയെ കല്യാണം കഴിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇതൊരു വലിയ ചർച്ചയായിരുന്നു.

2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് മീശമാധവൻ. ഈ സിനിമയിൽ ദിലീപിന്റെ നായികയായി പ്രത്യക്ഷപ്പെട്ടത് കാവ്യ യായിരുന്നു. കൂടാതെ ജഗതി ശ്രീകുമാർ കൊച്ചിൻ ഹനീഫ ഇന്ദ്രജിത്ത് ഹരിശ്രീ അശോകൻ മാള അരവിന്ദൻ ജ്യോതിർമയി തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത് സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗമായിരുന്നു ദിലീപ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം. എന്നാൽ യഥാർത്ഥത്തിൽ ഈ സീൻ സംവിധായകൻ ദിലീപിന്റെ നിർബന്ധ പ്രകാരം ആഡ് ചെയ്തത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. പല്ലിശേരി ആണ് ഈ വിവരം പുറത്തു പറഞ്ഞത്.

യഥാർത്ഥത്തിൽ ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഇതുപോലെത്തെ ഒരു രംഗം സംവിധായകൻ ചേർത്തിരുന്നില്ല. പിന്നീട് ദിലീപിന്റെ നിർബന്ധപ്രകാരമാണ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ചേർത്തത്. പക്ഷേ എന്തിനാണ് ഇതുപോലെ ഒരു രംഗം ചേർത്തതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്ന് പല്ലിശ്ശേരി കൂട്ടിച്ചേർത്തു.
പല്ലിശ്ശേരിയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നു.

Dileep
Kavya
Kavya

Leave a Reply

Your email address will not be published.

*