നല്ല ഫിഗർ എന്ന് കമന്റടിച്ചവനെ തിരിച്ചടിച്ച് ശരണ്യ ആനന്ദ്… കുടുംബ വിളക്കിലെ വില്ലത്തി ജീവിതത്തിലും….

in Special Report

മലയാളം മിനി സ്ക്രീൻ രംഗങ്ങളിലും തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിക്കുന്ന യുവ അഭിനേത്രിയാണ് ശരണ്യ ആനന്ദ്. 2017-ൽ പുറത്തിറങ്ങിയ ‘1971 ബിയോണ്ട് ബോർഡേഴ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വളരെ മികച്ച പ്രകടനം ആണ് താരം കാഴ്ചവെക്കുന്നത്. തുടക്കം മുതൽ ഇതുവരെയും നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായിട്ടാണ് താരം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് ലഭിച്ച വില്ലത്തി വേഷം താരം മികച്ചതാക്കി അഭിനയിച്ചിട്ടുണ്ട്. തന്ഹ, ലാഫിങ് അപാർട്മെന്റ് എന്നീ സിനിമകളിലും താരം നായികയായി അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ അഭിമുഖങ്ങളും താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. അഭിനയ മികവു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ടാണ് അത്.

ഇപ്പോൾ താരം എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കുവെച്ച വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലോ സീരിയലിലോ കാസ്റ്റിംഗ് കൗചിന് താങ്കൾ വിധേയമായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടി പറഞ്ഞതിനു ശേഷം സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്.

സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്ത് കൂട്ടുകാരികൾക്കൊപ്പം പോകുമ്പോൾ എന്നെ നോക്കി എന്തൊരു ഫിഗർ എന്ന് ഒരാൾ പറഞ്ഞു. അതേ സമയത്ത് ഞാൻ തിരിച്ച് ഒന്നും പറഞ്ഞില്ല എങ്കിലും തിരിച്ചു വരുമ്പോൾ അയാൾ അതെ വാക്കുകൾ തന്നെ ആവർത്തിച്ചപ്പോൾ നിനക്ക് എന്താണ് വേണ്ടത് എന്ന് അടുത്തുപോയി ചോദിക്കാൻ എനിക്ക് ധൈര്യം ഉണ്ടായി എന്നും ആ സമയത്ത് തന്നെ അച്ഛനെയും അമ്മയെയും ചീത്ത പറഞ്ഞപ്പോൾ അയാൾക്കിട്ട് അസ്സലായി ഒരു അടി കൊടുക്കുകയാണ് താൻ ചെയ്തത് എന്ന് അയാൾ ഒരിക്കലും എന്നിൽ നിന്ന് അങ്ങനെയൊരു പ്രവർത്തി പ്രതീക്ഷിച്ചു കാണില്ല എന്നുമാണ് താരം വ്യക്തമാക്കുന്നത്.

Saranya
Saranya
Saranya
Saranya

Leave a Reply

Your email address will not be published.

*