ഈ ക്യൂട്ട് സുന്ദരിയായിരുന്നോ റോക്കി ഭായുടെ അമ്മ.. അഭിനയം പൊളി… റോക്കി ഭായുടെ അമ്മയായി തകർത്താടി അർച്ചന ജോയ്സ്..

in Special Report

കന്നഡ സിനിമയിലും ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ആണ് അർച്ചന ജോയിസ്. കന്നഡ സിനിമയായ KGF: ചാപ്റ്റർ 1 എന്ന സിനിമയിലെ റോക്കിയുടെ അമ്മയായാണ് താരം അറിയപ്പെടുന്നത്. ആ ചിത്രത്തിലൂടെ ആണ് താരം സിനിമ മേഖലയിലേക്ക് വന്നത്. എങ്കിലും മികച്ച അഭിനയ വൈഭവത്തിലൂടെ യും സിനിമയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലൂടെ യും സിനിമാ പ്രേമികൾക്കിടയിൽ താരത്തിനെ മുഖം പതിഞ്ഞിരിക്കുകയാണ്.

ചലച്ചിത്ര മേഖലയിലെ വിജയങ്ങൾക്ക് ഒപ്പം നിൽക്കുന്ന വിദ്യാഭ്യാസ നേട്ടങ്ങളും താരത്തിന് സ്വന്തമാണ്. ബാംഗ്ലൂരിലെ നാട്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കഥക്കിൽ കലയിൽ ബിരുദം നേടിയതിനു ശേഷം തമിഴ്‌നാട്ടിലെ തഞ്ചൂരിലുള്ള ശാസ്ത്ര സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദവും താരം പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സിനിമ പ്രേമികൾക്കിടയിൽ താരത്തിലെ സ്ഥാനം വലുത് ആണ്.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. സീ കന്നഡയിലെ മഹാദേവി എന്ന കന്നഡ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് താരം പ്രവേശിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കുന്ന തരത്തിൽ അഭിനയ വൈഭവം താരം കാഴ്ചവെക്കുകയും ചെയ്തു. സീരിയലിൽ സുന്ദരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോൾ സുവർണ ടിവിയിലെ ദുർഗ എന്ന കന്നഡ സീരിയലിൽ പ്രധാന വേഷം ചെയ്യുന്നതും താരമാണ്.

സിനിമയെ പോലെ സീരിയൽ രംഗങ്ങളിലും താരത്തിന് ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം. ഇത്തരം കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങാൻ താരത്തിനും സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുക്കുകയും ചെയ്യുന്നു. ആബാലവൃദ്ധം ജനങ്ങളെയും താരത്തിലേക്കടുപ്പിക്കുന്ന തരത്തിൽ മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

2019-ൽ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റർ 1 എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. റോക്കിയുടെ അമ്മയായ ശാന്തമ്മയായി താരം ആദ്യ സിനിമയിൽ തന്നെ തകർത്തഭിനയിച്ചു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ ടു എന്ന ചിത്രത്തിലും റോക്കി ഭായുടെ അമ്മയായി താര തിളങ്ങിനിന്നു. താരത്തിന്റെ പ്രകടനങ്ങൾ പ്രേക്ഷകരുടെയും ആരാധകരുടെയും പ്രശംസ പിടിച്ചുപറ്റി.

ഏതുതരത്തിലുള്ള കഥാപാത്രവും വളരെ നിഷ്പ്രയാസം തനിക്ക് ചെയ്യാൻ സാധിക്കുമെന്നു താരത്തിന് ഇതിനോടകം തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചു കയ്യടി നേടാനും താരത്തിന് കഴിഞ്ഞത് കൊണ്ട് തന്നെ ഭാവിയിൽ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ കഴിയുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Archana

Leave a Reply

Your email address will not be published.

*