ആരുമായും ഡേറ്റിംഗിനും റിലേഷൻഷിപ്പിനും താൻ തായ്യാർ, പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്: വെളിപ്പെടുത്തലുമായി തൃഷ…

in Special Report

ദക്ഷിണേന്ത്യയിലെ രാജ്ഞി എന്നറിയപ്പെടുന്ന അഭിനേത്രിയാണ് തൃഷ. 20 വർഷത്തോളമായി സിനിമ അഭിനയം മേഖലയിൽ താരം സജീവമായി നിൽക്കുന്നു. ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഒരുപാട് ആരാധകരെയാണ് നേടിയത്. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിലെല്ലാം താരം അഭിനയിക്കുകയും മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ ചെയ്തിട്ടുണ്ട്.

അഭിനയിച്ച ഭാഷകളിൽ എല്ലാം മുൻനിര നായകന്മാരുടെ സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. 1999 ലെ മിസ് ചെന്നൈ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് താരത്തിന് കരിയറിൽ ഉയർച്ചകൾ ഉണ്ടായി തുടങ്ങിയത്. പരസ്യ ചിത്രങ്ങളിലൂടെയാണ് താരം സിനിമ അഭിനയം മേഖലയിലേക്ക് എത്തുന്നത്.

1999 ജോഡി എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ അഭിനയം ആരംഭിച്ചുവെങ്കിലും 2002 പുറത്തിറങ്ങിയ മൗനം പേസിയാടെ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ താരം അഭിനയിക്കുന്നത്. ഗില്ലി, ആരു, സാമി എന്നീ വിജയചിത്രങ്ങൾ തമിഴകത്തെ താരത്തിനെ ആരാധക വൃന്ദത്തെ ഇരട്ടിയാക്കി. വർഷം, നേനോഡന്റാന, അതാടു എന്നീ വിജയ ചിത്രങ്ങളിൽ ഊടെ തെലുങ്കിലും താരമിപ്പോൾ തരംഗമാണ്.

2010- ൽ ഖട്ടാ മീഥ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അഭിയും നാനും , വിണ്ണൈത്താണ്ടി വരുവായ, കോടി , ’96 എന്നീ ചിത്രങ്ങൾ കരിയറിലെ മികച്ച നിങ്ങളാണ് പറയപ്പെടുന്നത്. നിരവധി സൂപ്പർഹിറ്റുകളിൽ നായികയായിട്ടുള്ള നടി കൂടിയാണ് താരം. അതുകൊണ്ട് തന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. വരും വർഷങ്ങളിലും ഒരുപാട് മികച്ച ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിയും.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കുകയും അവയെല്ലാം സിനിമാ പ്രേമികൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യാറുണ്ട്. 20 വർഷത്തോളം ആയ സിനിമാ ജീവിതത്തിനിടയിൽ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചു. ഓരോ വേഷങ്ങളും വളരെ മനോഹരമായ താരം കൈകാര്യം ചെയ്യുന്നത് കൊണ്ടാണത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പ്രസ്താവന ആരാധകർക്കിടയിൽ തരംഗമാവുകയാണ്. താൻ ആരുമായും ഡേറ്റിങ്ങ്നും റിലേഷൻഷിപ്പിനും തയ്യാറാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാൽ അതിനൊരു നിബന്ധനയും താരം മുന്നോട്ട് വെക്കുന്നുണ്ട്. തന്നെ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തിൽ 500 വാക്കുകൾ ഉൾക്കൊള്ളുന്ന ഉപന്യാസം എഴുതണം എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. എന്തായാലും താരത്തിന്റെ പ്രസ്താവന വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

Trisha
Trisha
Trisha

Leave a Reply

Your email address will not be published.

*