സ്ത്രീകൾ ഗർഭനിരോധന ഉറകൾ വാങ്ങിയാൽ എന്താണ് തെറ്റ്, ലൈം ഗി ക ബന്ധത്തിൽ സുരക്ഷിതത്വം വേണ്ടേ: തുറന്നടിച്ച് അക്ഷര ഹാസൻ…

in Special Report

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നു പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാലോകത്ത് പിടിച്ചുനിന്ന വ്യക്തിയാണ് അക്ഷര ഹാസൻ. ഉലകനായകൻ കമലഹാസൻ ന്റെ മകളാണ് അക്ഷര. സഹോദരി ശ്രുതി ഹാസനും സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ ആണ് സജീവമായി നിലകൊള്ളുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമാപ്രേമികളെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗായിക എന്ന നിലയിലും താരം അറിയപ്പെടുന്നു.

ഇപ്പോൾ താരത്തിന്റെ പുതിയ സിനിമയിലെ ഒരു രംഗമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയത്. താരത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ തമിഴ് സിനിമയായ Achcham Madam Naanam Payirppu ലെ ഒരു രംഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത്. പവിത്ര എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.

താരം ഓരോ കടയിൽ പോയി കോണ്ടം വാങ്ങുന്ന ഒരു രംഗമുണ്ട്. ഇതിന്റെ ശരിയായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയാണ്. ഇതിനെത്തുടർന്നാണ് താരത്തിനെതിരെ പലരും വിമർശനം ഉയർത്തിയത്. പക്ഷേ ഇതിനെതിരെ താരം കൃത്യമായ മറുപടി നൽകുകയുണ്ടായി. സമൂഹത്തിന്റെ ഓർത്തഡോക്സ് ചിന്താഗതിക്കെതിരെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ഒരു സ്ത്രീ ഒറ്റയ്ക്ക് പോയി ഷോപ്പിൽ കോണ്ടം വാങ്ങിയാൽ എന്താണ് പ്രശ്നം. പുരുഷന്മാരെ പോലെ തന്നെ ലൈം ഗിക സുരക്ഷിതത്വം സ്ത്രീകൾക്കും ആവശ്യമുള്ളതല്ലേ. പിന്നെങ്ങനെ സ്ത്രീകൾ വാങ്ങുമ്പോൾ ഒരു വിവാദം ആയി മാറുന്നത്. ലൈംഗികവിദ്യാഭ്യാസം എല്ലാവർക്കും ആവശ്യമുള്ള കാലഘട്ടമാണിത് എന്ന് താരം കൂട്ടിച്ചേർത്തു.

താരം അഭിനയിച്ച ഈ സിനിമയും ലൈംഗിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ടാണ് പുറത്തിറങ്ങിയത്. അതിന്റെ ഒരു ചെറിയ ക്ലിപ്പ് മാത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം ആയിട്ടുള്ളത്. ഷമിതാബ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. വിവേകം ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ.

Akshara
Akshara

Leave a Reply

Your email address will not be published.

*