
ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരാണ് മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഒരു വീട്ടിനുള്ളിൽ ഒരുപാട് ദിവസങ്ങൾ വ്യത്യസ്ത ടാസ്ക്കുകൾ ചെയ്തുകൊണ്ട് അവസാനം ഒരു വിജയിയെ പ്രഖ്യാപിക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.



ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും വളരെ വിജയകരമായി ബിഗ്ബോസ് റിയാലിറ്റി ഷോ മുന്നോട്ടു പോകുന്നുണ്ട്. ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ ആണ് ഏറ്റവും കൂടുതൽ സീസനുകൾ പൂർത്തിയാക്കിയത്. മലയാളത്തിൽ ഇത് നാലാമത്തെ സീസൺ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, കലാ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് കൂടുതലും ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്.



ഒരുപാട് പ്രശ്നങ്ങളും വഴക്കും പൊട്ടിത്തെറികളും ബിഗ് ബോസ് ഹൗസിൽ സർവ്വസാധാരണയായി കണ്ടുവരുന്ന പ്രവണതയാണ്. പരസ്പര പാരവെപ്പും, കയർത്ത് സംസാരിക്കലും, ഗ്രൂപ്പിസവും, ഒറ്റപ്പെടുത്തലും, കളിയാക്കലും ഒക്കെ ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ നിത്യവും കാണുന്ന വസ്തുതയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ഈ സീസണിലാണ് കൂടുതൽ പ്രശ്നങ്ങൾ കാണാൻ സാധിക്കുന്നത്.



കഴിഞ്ഞ ദിവസം വീണ്ടും മലയാളം ബിഗ് ബോസ് ഹൌസിൽ പൊട്ടിത്തെറി ഉണ്ടായി. ബ്ലെസ്സിയും ഡെയ്സിയും തമ്മിലായിരുന്നു വഴക്ക്. ബാത്റൂം ക്ലീനിംഗ് ആയിരുന്നു വഴക്കിന് കാരണമായ വിഷയം. ആദ്യം ബ്ലെസ്ലി ബാത്റൂം ക്ലീൻ ചെയ്തില്ല എന്ന് ആരോപിച്ചുകൊണ്ട് ഡേയ്സി രംഗത്തുവന്നിരുന്നു. ഇത് ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചയായി.



അവസരത്തിനു വേണ്ടി കാത്തിരുന്ന ബ്ലെസ്ലി ക്ക് ഡെയ്സിയെ മറ്റുള്ളവരുടെ മുമ്പിൽ കൊച്ച് ആകാനുള്ള അവസരം ഉടൻ തന്നെ വീണു കിട്ടുക്കുകയായിരുന്നു. ഡെയ്സി ബാത്റൂമിൽ വെച്ച് അടിവസ്ത്രം മറന്നുപോയിരുന്നു. ഇത് ബസ്സിലിക്ക് അറിഞ്ഞിട്ടും കൂടി ബിഗ് ബോസ് ഹൗസിലെ മറ്റു മത്സരാർത്ഥികളെ ഒക്കെ വിളിച്ചു കൂട്ടി അടിവസ്ത്രം കാണിച്ചു കൊടുക്കുകയായിരുന്നു. തുടർന്നാണ് ബ്ലസിയും ഡെയ്സിയും തമ്മിലുള്ള വാക്പോര് നടന്നത്. ഇരുവശത്തും അവരവരുടെ ന്യായം ഉന്നയിച്ചുകൊണ്ട് തർക്കിക്കുകയായിരുന്നു.



അടിവസ്ത്രം ബാത്റൂമിൽ മറന്നുവെച്ച് പോകുന്നത് സർവ്വസാധാരണമായ സംഭവമാണ്. ഇതൊരു ഇഷ്യൂ ആക്കേണ്ട ആവശ്യമുണ്ടോ? പെണ്പിള്ളേരുടെ അടിവസ്ത്രം നാട്ടുകാരെ കാണിക്കാൻ ആണോ നിന്റെ വീട്ടുകാർ പഠിപ്പിച്ചത് എന്ന് ദേഷ്യത്തോടെ ഡെയ്സി ബ്ലസിലിയോട് കയർക്കുകയും ചെയ്തു.



