‘പെട്രോൾ വില പോലെ മുന്നോട്ട് പോണോ!! കിടിലം ഫോട്ടോഷൂട്ടുമായി അമേയ മാത്യു..’ – ചിത്രങ്ങൾ കാണാം…

in Special Report

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. ചുരുക്കം ചില സിനിമകളിൽ മാത്രം താരം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

സിനിമയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഓരോ ആൾക്കാർക്കും ഓരോ ട്രേഡ് മാർക്ക് എന്നതുപോലെ അമേയ മാത്യുവിനെ സോഷ്യൽ മീഡിയ ട്രേഡ് മാർക്കാണ് താരം നൽകുന്ന ക്യാപ്ഷനുകൾ. ക്യാപ്ഷൻ ക്വീൻ എന്നാണ് താരം സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. പലരും സോഷ്യൽ മീഡിയയിൽ വ്യത്യസ്തരാകാൻ ശ്രമിക്കുന്നത് പല രീതിയിലാണ്.

ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്നത് പലരും പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ്. അവർ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്. കാരണം വ്യത്യസ്ത മാത്രമേ സമൂഹം ഏറ്റെടുക്കുകയുള്ളൂ എന്ന വസ്തുത എല്ലാവർക്കുമറിയാം. ഈ രീതിയിൽ ക്യാപ്ഷനിലൂടെ വ്യത്യസ്തത കൊണ്ട് വന്നു തരംഗമായ വ്യക്തിയാണ് അമേയ മാത്യു.

സർക്കാസം ലെവൽ ക്യാപ്ഷൻ ആണ് താരം കൂടുതലും പങ്ക് വെക്കുന്നത്. ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ഫോട്ടോയും അതിന് താരം നൽകിയ ക്യാപ്ഷനും ആണ് ശ്രദ്ധേയമായിരിക്കുന്നത്. പതിവുപോലെ സർക്കാസം ലെവൽ ഒരുപാട് അർത്ഥഗർഭമായ ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക്‌ നൽകിയിട്ടുള്ളത്. താരത്തിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

ഫോട്ടോക്ക്‌ നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്. ” പെട്രോൾ വില പോലെ മുന്നോട്ടു പോണോ അതോ സമ്പദ് വ്യവസ്ഥ പോലെ പിറകോട്ട് പോണോ” എന്നായിരുന്നു. താരം രണ്ടു തരത്തിലുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. പക്ഷേ ഫോട്ടോക്ക്‌ നൽകിയ ക്യാപ്ഷൻ പലർക്കും ഏൽക്കുന്ന രൂപത്തിലാണ് പങ്കുവെച്ചത്. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെ കളിയാക്കുന്ന രൂപത്തിലാണ് ക്യാപ്ഷൻ പങ്കുവെച്ചത്.

Ameya
Ameya
Ameya
Ameya

Leave a Reply

Your email address will not be published.

*