
ഒരു കുടുംബം മുഴുവൻ സെലിബ്രേറ്റികൾ ആയി മാറിയ വല്ലാത്ത ഒരു അപൂർവ്വ കഥയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിന് മലയാളികൾക്ക് മുൻപിൽ സമർപ്പിക്കാൻ ഉള്ളത്. ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ യും ഒരുപാട് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാവാണ് കൃഷ്ണകുമാർ. നായക നടൻ മാരുടെ കൂടെ എല്ലാം സ്ക്രീൻ പങ്കിടുകയും മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്ത താരമാണ് കൃഷ്ണകുമാർ.



താരത്തിന് 4 പെൺമക്കൾ ആണുള്ളത് താരത്തിനെ ഭാര്യ സിന്ധു കൃഷ്ണകുമാറും യൂട്യൂബ് ചാനൽ ഇലൂടെയും മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രേക്ഷകരും ആയുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ മിടുക്കിയാണ്. ഭാര്യയുടെ വർക്കൗട്ട് വീഡിയോകളും ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. സിന്ധു കൃഷ്ണകുമാറിനെ യൂട്യൂബ് ചാനലിലൂടെ ആണ് കുടുംബത്തിലെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്.



മൂത്ത മകൾ അഹാന കൃഷ്ണ സിനിമ ലോകത്തെ സജീവ അഭിനേത്രിയാണ്. മികച്ച സിനിമകളിൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ട് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല സംവിധായിക എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നുണ്ട്. താരം സംവിധാനം ചെയ്ത തോന്നൽ എന്ന മ്യൂസിക് ആൽബം യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു



ഇഷാനി കൃഷ്ണയും അഹാനയെ പോലെ സിനിമ മേഖലയിലാണ് സജീവം. ആദ്യ സിനിമ തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ വൺ എന്ന് പൊളിറ്റിക്കൽ സിനിമയിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. മികച്ച അഭിനയ മുഹൂർത്തങ്ങൾ താരത്തിന് ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുൻപിൽ സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മലയാളികൾക്കിടയിൽ താരത്തിന് വളരെ പെട്ടെന്ന് തന്നെ വലിയ സ്ഥാനം നേടിയെടുക്കാൻ സാധിച്ചത്.



സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് ദിയ കൃഷ്ണ. താരം ഒരു സെലിബ്രിറ്റിയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് താരം. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകർ ആണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിക്കാറുണ്ട്.



താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കാറുണ്ട്. തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ പോലും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കാമുകനെ കുറിച്ചും മറ്റുമുള്ള വീഡിയോകളും വിശേഷങ്ങളും ഫോട്ടോകളും എല്ലാം ഇതിനു മുമ്പ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.



ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് സൂര്യാസ്തമയ ശോഭയിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഫോട്ടോകളാണ്. വാം സൺസെറ്റ് എന്നാണ് താരം ഫോട്ടോകൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സൂര്യാസ്തമയ ശോഭ താരത്തിന് മുഖകാന്തിക്ക് ഒന്നുകൂടെ സൗന്ദര്യം കൊടുത്തത് പോലെയുണ്ട് ഫോട്ടോകൾ കാണുമ്പോൾ. അത്രത്തോളം മനോഹരമായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആയിട്ടുണ്ട്.





