
സോഷ്യൽ മീഡിയ ഇടങ്ങൾ ഉപയോഗിക്കുന്നവർക്ക് ജസ്ല മാടശ്ശേരി എന്ന പേര് ആമുഖങ്ങളുടെ ആവശ്യം ഇല്ലാതെ തന്നെ തിരിച്ചറിയാൻ കഴിയും. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെതായ അഭിപ്രായം സധൈര്യം സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് സമൂഹ മാധ്യമങ്ങളിൽ താരം എപ്പോഴും സജീവമാകുന്നത്.

കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിലും അതുമായി സംബന്ധിക്കുന്ന മറ്റു കാര്യങ്ങളിലും എല്ലാം തന്നെ അഭിപ്രായം താരം തുറന്നു പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ സമൂഹത്തിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന വിഷയങ്ങളിലാണ് താരം വിവാദ പ്രസ്താവനകളും മറ്റും ഉന്നയിച്ച് രംഗത്ത് വരാറുള്ളത്. എന്നാൽ ഇപ്പോൾ താരം തന്റെ സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഏട് പറിച്ച് ആരാധകർക്ക് മുമ്പിൽ വെച്ചിരിക്കുകയാണ്.

കേരളത്തേക്കാൾ ഇഷ്ടം ഇപ്പോൾ കർണാടകയോട് ആണ് എന്നും തന്നെ മതത്തിന്റെ പേരിൽ കേരളം ഒറ്റപ്പെടുത്തിയപ്പോൾ ചേർത്തുനിർത്തിയത് കർണാടകയാണ് എന്നും ആ കർണാടകയുടെ മണ്ണിൽ നിന്ന് ഇപ്പോൾ മതത്തിന്റെ വിഷയം ഉയർന്നു കേൾക്കുന്നതിൽ സങ്കടം തോന്നി എന്നൊക്കെയാണ് താരം പറയുന്നത്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ ആശയങ്ങൾ ആരാധകർക്ക് മുമ്പിൽ വയ്ക്കുന്നത്.



താരം പങ്കുവെച്ച ഫേസ്ബുക്കിൽ കുറുപ്പിന്റെ പൂർണ്ണരൂപം: This is why i love my karnataka ഡിഗ്രി കഴിഞ്ഞ ശേഷം ഏറ്റവും കൂടുതൽ ജീവിച്ചത് ഇവിടെയാണ് പെറ്റമ്മയും പോറ്റമ്മയും എനിക്ക് പ്രിയപ്പെട്ടതെന്ന പോലെ ..ജനിച്ച നാട് മതം പറഞ്ഞു ഒറ്റപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസം തന്നും തൊഴിൽ തന്നും സ്നേഹം തന്നും സൗഹൃദങ്ങൾ തന്നും സന്തോഷം തന്നും എന്നെ ചേർത്തുപിടിച്ചത് കർണാടക ആണ്…



നീ നീയായിരിക്ക് ….ആരെം ബോധിപ്പിച്ചിട്ട് നിനക്കൊന്നും നേടാനില്ല ….നാട്ടുകാരുടെ നല്ലകുട്ടി സർട്ടിഫിക്കറ്റ് പുഴുങ്ങി തിന്നേണ്ട കാര്യമില്ല … ജീവിക്കണേൽ സ്വന്തം പണിയെടുത്തു തന്നെ ജീവിക്കണം എന്ന് പഠിപ്പിച്ച നാട് …



പട്ടിണിയുടെ നോവും ആര്ഭാടത്തിന്റെ നോവും ഒക്കെ അനുഭവമായി തന്ന നാട് ….
ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഇവിടെ ജീവിച്ചവർ ഇങൊട്ടു തന്നെ വരുന്നത് കണ്ടിട്ടുണ്ട് ….ഞാനും അങ്ങനെയാണ് ….മനസ്സിനു മുറിവേറ്റാൽ ആദ്യം ഓടിയെത്തുന്നത് ഇവിടെയാണ് ..



എന്റെ അനുഭവം ആണുട്ടോ പലർക്കും പല ഇഷ്ടങ്ങളും അനുഭവങ്ങളുമാണല്ലോ .. ഇന്നിവിടം മതം വിഷയമാവുന്നതു വല്ലാതെ നോവ് തരുന്നുണ്ട് കേരളത്തേക്കാൾ പ്രിയമെന്നോ കേരളത്തോളം പ്രിയമെന്നോ…



