ഈ ഒരു കാരണം കൊണ്ട് കല്യാണം മുടങ്ങുന്നു… എല്ലാവരെയും പോലെ ഒരു കുടുംബജീവിതം എനിക്കും ആഗ്രഹമുണ്ട്… തുറന്നുപറഞ്ഞ് ലക്ഷ്മി ശർമ…

in Special Report

സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന താരമാണ് ലക്ഷ്മി ശർമ. മലയാളം തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് കൂടുതലായും സിനിമകളിലും സീരിയലുകളിലും ആയി താരം പ്രത്യക്ഷപ്പെട്ടത്. തെലുങ്ക് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത് എങ്കിലും മലയാളത്തിലാണ് തിളങ്ങാൻ സാധിച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരം വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറി.

രണ്ടായിരത്തിലാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. അവിടെ മുതൽ ഇതുവരെയും താരം സിനിമ അഭിനയം തുടർന്നു പോകുന്നു. 2000 ൽ പുറത്തിറങ്ങിയ അമ്മോ! ഒകതോ തരീഖു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർച്ചയായി പത്തോളം സിനിമകൾ തെലുങ്ക് ചെയ്തതിനു ശേഷമാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

2006ലാണ് താര മലയാള സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം ഒരുപാട് മലയാളസിനിമയിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് മലയാളികൾക്കിടയിൽ താരം ശ്രദ്ധേയമാക്കാൻ തുടങ്ങിയത്. തുടക്കം മുതൽ തന്നെ താരം മികച്ച അഭിനയം പ്രകടനങ്ങൾ കാഴ്ചവെച്ചു.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടി എല്ലാം സിനിമകളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഇതിനോടകം അമ്പതോളം മലയാള സിനിമകളിൽ താരം അഭിനയിച്ചു. അതിനു പുറമെ തമിഴ് കന്നഡ തെലുങ്ക് ഭാഷകളിലും താരത്തിന് സിനിമകൾ ഒരുപാട് പുറത്തു വന്നിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

തെലുങ്കിലും മലയാളത്തിലുമായി താരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദുർഗ, അലൗകിക എന്നീ സീരിയലുകളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിൽ സംപ്രേഷണം ചെയ്ത ശ്രീമഹാഭാഗവതം, ദേവീമാഹാത്മ്യം എന്നീ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. സിനിമകളെ പോലെ തന്നെ സീരിയലിലും മികച്ച അഭിനയം താരം പ്രകടിപ്പിച്ചതുകൊണ്ടുതന്നെ സീരിയൽ പ്രേക്ഷകരേയും വളരെ പെട്ടെന്നാണ് താരത്തിന് കയ്യിലെടുക്കാൻ സാധിച്ചത്.

ഇപ്പോൾ താരം തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് പുറത്തു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താൻ ഒരു സിനിമ നടി ആയതുകൊണ്ടും സിനിമ തന്റെ പ്രൊഫഷൻ ആയതുകൊണ്ടും തനിക്ക് കല്യാണങ്ങൾ ഒന്നും വരുന്നില്ല എന്നും പലതും മുടങ്ങി പോവുകയാണ് എന്നുള്ള പരാതിയാണ് താരം പറയുന്നത്. ഒരു വിവാഹം നിശ്ചയത്തോളമേത്തി മുടങ്ങി പോയിരുന്നു എന്നും അതിനുശേഷം പിന്നെ കല്യാണം ഒന്നും ശരിയായിട്ടില്ല എന്നും എല്ലാവരെയും പോലെ തന്നെ ഒരു നല്ല കുടുംബജീവിതം തനിക്കും ആഗ്രഹമുണ്ട് എന്നുമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്

പ്രണയ വിവാഹത്തോട് താരത്തിന് താൽപര്യമില്ല എന്നും പ്രണയവിവാദത്തിൽ താരത്തിനെ വിശ്വാസമില്ല എന്നും താരം ഇതിനുമുമ്പും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താരം സജീവമായി സിനിമകളിൽ അഭിനയിക്കുന്നില്ല എങ്കിലും മുമ്പ് അഭിനയിച്ചിരുന്നു എന്ന കാരണം കൊണ്ടാണ് തനിക്ക് കല്യാണം വിവാഹാലോചനകൾ വരാത്തത് എന്നും വന്ന ആലോചനകൾ മുടങ്ങി പോകുന്നത് എന്നുമാണ് താരത്തിന് പറയാനുള്ളത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Lakshmi
Lakshmi

Leave a Reply

Your email address will not be published.

*