പുറത്തിറങ്ങുമ്പോൾ അമ്മമാർ ഒക്കെ വന്ന് കെട്ടിപ്പിടിച്ച് സംസാരിക്കാറുണ്ട്… സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ അഞ്ജലി…

in Special Report

മലയാള ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു അഭിനേത്രിയാണ് ഗോപിക അനിൽ. സിനിമകളിലും സീരിയലുകളിലും ഒരുപോലെ അഭിനയിക്കാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട് എന്നത് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലം കൊണ്ട് താരം നേടിയതിന് പിന്നിലെ ഒരു പ്രധാന കാരണമായി പറയാൻ സാധിക്കും. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ ഇടങ്ങളിലും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതും പറയേണ്ടത് തന്നെയാണ്.

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമിപ്പോൾ സീരിയൽ രംഗങ്ങളിൽ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയർന്നുകഴിഞ്ഞു. താരത്തിന്റെ കഥാപാത്രങ്ങൾക്ക് മാത്രം ഒട്ടനവധി ആരാധകരാണെന്ന് ഉള്ളത്. അത്രത്തോളം മികച്ചു നിൽക്കുന്ന പരമ്പരകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ മാത്രം ഉയർന്നുക ഴിഞ്ഞു താരത്തിന് സ്റ്റാറ്റസ് എന്നും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

കബനി, സാന്ത്വനം എന്നീ സീരിയൽ പരമ്പരകളിലൂടെ ആണ് താരം കൂടുതൽ ജനകീയ നടി ആയി മാറിയത്. അത്രത്തോളം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ഈ രണ്ടു സീരിയലുകളിലും താരത്തിന് ലഭിച്ചത് എന്നും ലഭിച്ച വേഷങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്തു എന്നതും എടുത്തുപറയേണ്ട തന്നെയാണ്. ഓരോ എപ്പിസോഡുകളും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നേടിയ ആരാധകരെ നിലനിർത്താനും താരത്തിന് അഭിനയ മികവിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

2002 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും താരം മുന്നിൽ നിൽക്കുന്നു. സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ നിൽക്കാൻ കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ തന്നെ ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് കൊണ്ടും കൈകാര്യം ചെയ്തതു കൊണ്ടാണ്.

ഒരുപാട് മികച്ച സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് ഇതിനോടകം തന്നെ അവസരം ലഭിച്ചിട്ടുണ്ട്. ശിവം, മയിലാട്ടം, ബാലേട്ടൻ, അകലെ, ഭൂമിയുടെ അവകാശങ്ങൾ, വസന്തത്തിലെ കനൽ വഴികളിൽ, മട്ടാഞ്ചേരി തുടങ്ങിയ സിനിമകളിലാണ് താരത്തിന് ചെറുതും വലുതുമായ വേഷങ്ങൾ ഉള്ളത്. സ്ക്രീൻ ടൈം വളരെ ചെറുതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി ഓരോ സിനിമകളിലൂടെയും താരം കടന്നുപോയി.

ഒന്നിലധികം സീരിയലുകളിലും താരം അഭിനയിക്കുകയുണ്ടായി. സാന്ത്വനം എന്ന സീരിയൽ ഇപ്പോൾ ശിവ അഞ്ജലി എഫ്ക്ട് കൊണ്ട് യുവാക്കളുടെ അടക്കം ആരാധനാകേന്ദ്രം ആയിരിക്കുകയാണ്. സിനിമയോളം പോന്ന അതല്ലെങ്കിൽ സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളിലൂടെ ആണ് സീരിയലുകളും കടന്നുപോകുന്നത്. അതുകൊണ്ടുതന്നെയാണ് യുവാക്കൾ പോലും ഇന്ന് സാന്ത്വനം എന്ന സീരിയലിലെ ആരാധകരായി മാറിയിരിക്കുന്നത്.

ഇപ്പോൾ സാന്ത്വനം എന്ന സീരിയലിനെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും അതിനുശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ചുമെല്ലാം ഗോപിക അനിൽ തുറന്നു പറയുകയാണ്. തന്നെ ഇത്രത്തോളം ആൾ അറിയുന്ന ഒരു അഭിനയത്രി ആക്കിയത് സാന്ത്വനത്തിൽ കഥാപാത്രമാണ് എന്നും ഇപ്പോൾ പുറത്തിറങ്ങുമ്പോൾ അമ്മമാരെല്ലാം വന്നു കെട്ടിപ്പിടിച്ചു സംസാരിക്കും എന്നും താരം പറയുന്നു. ശിവാഞ്ജലിയെക്കുറിച്ച് ഫാന്‍സ് ഗ്രൂപ്പുകളിള്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധിക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്.

സാന്ത്വനത്തില്‍ അഭിനയിക്കുന്നവരെല്ലാം ഒരു കുടുംബം പോലെ തന്നെയാണ് എന്നത് എടുത്തു പറയേണ്ട വലിയ ഒരു നേട്ടമായാണ് താരം പറയുന്നത്. ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് നല്‍കുന്നത് എന്നും സാന്ത്വനത്തിന്റെ വിജയത്തിന് പിന്നില്‍ പ്രൊഡക്ഷന്‍ ടീമിന്റെ പിന്തുണയുമുണ്ട് എന്നും താരം വളരെ വിടർന്ന കണ്ണുകളോടെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. എന്തായാലും സാന്ത്വനം എന്ന പരമ്പരയിലൂടെ ഒരുപാട് കാലം അതിനപ്പുറവും താരം അറിയപ്പെടുമെന്നത് ഉറപ്പാണ്.

Gopika
Gopika

Leave a Reply

Your email address will not be published.

*