ബിന്ദു പണിക്കരുടെ മകൾ വേറെ ലെവൽ. സ്റ്റൈലിഷ് വീഡിയോ കാണാം…

in Special Report

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖരുടെ കുടുംബ വിശേഷങ്ങൾ അറിയുക എന്നുള്ളത് മലയാളികൾക്കുള്ള പൊതുവായ ഒരു സ്വഭാവമാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്നവരാണ് നമ്മളിൽ പലരും. പ്രമുഖ നടിമാരുടെയും നടന്മാരുടെയും കുടുംബവിശേഷങ്ങൾ പൊതുവായി സമൂഹമാധ്യമങ്ങളിൽ നമുക്ക് അറിയാൻ സാധിക്കും.

താര രാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിനെയും കുടുംബവിശേഷങ്ങൾ വാർത്താമാധ്യമങ്ങളിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. അതേപോലെതന്നെ ദിലീപിന്റെ മകൾ മീനാക്ഷിയുടെ വിശേഷങ്ങൾ, നിത്യ ദാസ് ന്റെയും മകളുടെയും വിശേഷങ്ങൾ തുടങ്ങിയവയൊക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോഴിതാ വീണ്ടുമൊരു താരപുത്രി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളസിനിമയിൽ നിറസാന്നിധ്യമായ, ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച, ഒരുപാട് മികച്ച കഥാപാത്രങ്ങളെ സിനിമാപ്രേമികൾക്ക് വേണ്ടി അഭിനയിപ്പിച്ചു ഫലിപ്പിച്ച, തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് തെളിയിച്, കോമഡി റോളുകളിൽ സിനിമാപ്രേമികളെ കുടുകുടാ ചിരിപ്പിച്ച, പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.

കല്യാണി ആർ നായർ എന്നാണ് താരത്തിന്റെ പേര്. താരം സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. ലിപ്പ് സിംഗിംഗ് വീഡിയോകൾ പങ്കുവെച്ച കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ഒന്നര ലക്ഷത്തിനു അടുത്ത് ആരാധകരുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ഒരുപാട് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ ഭാരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചിട്ടുണ്ട്. അവകൾ ഒക്കെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ സ്റ്റൈലീഷ് ലുക്കിലാണ് താരം ഫോട്ടോ ഷൂട്ട് വീഡിയോയിൽ കാണപ്പെടുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് പെയ്ഡ് പ്രമോഷൻ ഇൻസ്റ്റാഗ്രാമിൽ നടത്താറുണ്ട്. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിലുള്ള മകളാണ് കല്യണി. ഇപ്പോൾ മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ സായി കുമാറാണ് ബിന്ദു പണിക്കറിന്റെ ഭർത്താവ്.

Kalyani
Kalyani
Kalyani
Kalyani

Leave a Reply

Your email address will not be published.

*