
ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ എന്നതിൽ എതിർവാദം ഉണ്ടാകില്ല. അദ്ദേഹം കളിക്കളത്ത് ഉണ്ടാക്കിയ സ്വാധീനം അത്രയും വലുതായിരുന്നു. ഈ ഇതിഹാസതാരം പടി ഇറങ്ങി വർഷങ്ങളായെങ്കിലും ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ അദ്ദേഹം ഒരു വികാരമായി നിലനിൽക്കുന്നുണ്ട്.



സച്ചിൻ ടെണ്ടുൽക്കറുടെ കുടുംബവും വാർത്തകളിൽ പലപ്പോഴും ചർച്ചാവിഷയമായി മാറുകയാണ്. പല ക്രിക്കറ്റ് മത്സരങ്ങളിൽ സച്ചിനും കുടുംബവും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിൽ കുടുംബ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യാറുണ്ട്. സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസ് ടീം അംഗമാണ്.



സച്ചിന്റെ മകൾ സാറാ ടെൻഡുൽക്കറുടെ വാർത്തകൾ പലപ്പോഴായി നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. നിലവിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ടീം പ്ലെയർ ശുഭമൺ ഗില്ലും സാറാ ടെണ്ടുൽക്കറും പരസ്പരം പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. അതിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.



ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ പ്രകാരം സച്ചിന്റെ മകൾ സാറ ടെണ്ടുൽക്കർ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നതാണ്. എന്നാൽ ഇതിൽ എത്ര വാസ്തവം ഉണ്ട് എന്നുള്ളത് ഒരു ചോദ്യചിഹ്നമായി ബാക്കി നിൽക്കുന്നു. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.



അഭിനയത്തോട് താരത്തിന് പണ്ടേ താൽപര്യമായിരുന്നു. ഈയടുത്തായി പല ഫോട്ടോകളിലും സാറ ടെൻദുൽകർ പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ താരം പെട്ടെന്ന് തന്നെ സിനിമയിൽ അരങ്ങേറും എന്നാണ് സിനിമ ലോകത്ത് നിന്ന് വരുന്ന പുതിയ വാർത്തകൾ.





