ആദ്യം മര്യാദയ്ക്ക് പോയി തുണി ഉടുക്ക്… എന്നിട്ട് കഴുകി ഇട്… നിമിഷയോട് കോർത്ത് ലക്ഷ്മി പ്രിയ..

in Special Report

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തുകൊണ്ടു വരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലും നാലാമത്തെ സീസണിൽ എത്തിനിൽക്കുകയാണ്. മലയാളത്തിലെ താരരാജാവ് മോഹൻലാലാണ് അവതാരകനായി എത്തുന്നത്.

ഒരു പക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന റിയാലിറ്റി ഷോ ആയിരിക്കും മലയാളം ബിഗ് ബോസ്. കലാ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി എത്തുന്നത്. ഒരു ഇതിനകത്ത് ഒരുമിച്ച് ഒരു കുടുംബം പോലെ പല ടാസ്ക്കുകൾ ചെയ്തുകൊണ്ട് അവസാനം ഒരാൾ വിജയിയാകുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

ബിഗ് ബോസ് നാലാമത്തെ സീസണിൽ ഒരുപാട് സെലിബ്രിറ്റികൾ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും പ്രേക്ഷകരിൽ ആകാംഷ വർധിച്ചുവരികയാണ്. ഒരുപാട് പൊട്ടിത്തെറികൾക്ക്‌ ഇതിനകം ബിഗ് ബോസ് ഹൗസ് സാക്ഷിയാവുകയും ചെയ്തു. ഓരോരുത്തരും അവരുടെ രീതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

പരസ്പരം പാരവെപ്പും പരദൂഷണവും കള്ളക്കളികളും ഗ്രൂപ്പിസവും ഇപ്പോൾ ബിഗ് ബോസ് ലേ ഹൗസ് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. കാണുന്ന പ്രേക്ഷകരിൽ കൂടുതൽ പേരും മോശമായ അഭിപ്രായമാണ് ബിഗ്ബോസിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഇത വീണ്ടും ഒരു പൊട്ടിത്തെറിക്ക് സാധ്യതയാണ് ബിഗ്ബോസിൽ കാണുന്നത്.

ഏഷ്യാനെറ്റ് പുറത്തുവിട്ട ഷോട്ട് പ്രോമോ വീഡിയോ ആണ് ബിഗ് ബോസിലെ പുതിയ പൊട്ടിത്തെറി നടക്കാൻ പോകുന്നു എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥി ആയി എത്തിയ നിമിഷയും ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലക്ഷ്മിപ്രിയ യുമാണ് ഇപ്പോൾ കൊമ്പുകോർക്കുന്നത്.

ഇവരുടെ പ്രശ്നം ഏത് രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്ന് ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞാലേ മനസ്സിലാക്കാൻ കഴിയും. എന്നാലും നിമിഷ യോട് കയർത്തു സംസാരിച്ചു അരിശം കൊള്ളുന്ന ലക്ഷ്മി പ്രിയയെ വീഡിയോ പ്രൊമോയിൽ നമുക്ക് കാണാൻ സാധിക്കും.ആദ്യം മര്യാദയ്ക്ക് പോയി തുണി ഉടുക്ക് … എന്നിട്ട് കഴുകി ഇട്… എന്ന് ലക്ഷ്മി പ്രിയ നിമിഷയോട് ദേഷ്യത്തോടെ പറയുന്നതായി പ്രൊമോയിൽ കാണുന്നുണ്ട്.

Nimisha
Nimisha
Nimisha
Nimisha

Leave a Reply

Your email address will not be published.

*