ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓര്‍മിപ്പിക്കുന്നത് എന്തിനാ; നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട് കേട്ടോ..

in Special Report

ബിഗ് ബോസ് സീസൺ ഫോറിൽ ഓരോ മത്സരാർത്ഥികളും വളരെ മികച്ച മത്സര പ്രകടനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ തന്നെ ചർച്ചയാകുന്ന ഒരു കാര്യമാണ് ദിൽഷയും റോബിനും തമ്മിലുള്ള പ്രണയം. പക്ഷേ ഇടയ്ക്കിടെ ദിൽഷ റോബിന്റെ അരികിൽ ചെന്ന് തന്നെ ഫ്രണ്ട് ആയി കാണൂ എന്ന് ഓർമ്മിപ്പിക്കുന്നത് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അതിനെ ഉദ്ധരിച്ചു കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിരിക്കുന്നത്.

ബിഗ് ബോസിലെ പ്രണയങ്ങൾ എല്ലാം ഒരു മത്സര തന്ത്രമാണ്. അതിനെ അതേ രീതിയിൽ തന്നെ കണ്ടാൽ മതി എന്നു മതി എന്നും അത് അല്ലാതെ ഇടയ്ക്കിടെ ഒരു ഫ്രണ്ട്ഷിപ്പ് ഓർമ്മപ്പെടുത്തുന്നത് എന്തിനാണ് എന്നും ചോദിച്ചു കൊണ്ടുള്ള ഒരു പോസ്റ്റാണ് സീരിയൽ നടിയായ അശ്വതി തോമസ് പങ്കുവെച്ചത്. അശ്വതി തോമസ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥി ആയി ഉണ്ടാകുമെന്ന ഒരു വാർത്ത നേരത്തെ ഉണ്ടായിരുന്നു.

ആ വിഷയത്തിൽ നേരിട്ട് അശ്വതി തന്നെ മറുപടിയും പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ സീസൺ ഫോറിൽ മത്സരിക്കാൻ കഴിഞ്ഞില്ല എന്നാണ് പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന താരത്തിന്റെ ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുള്ള പുതിയ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

പോസ്റ്റ്‌ ഇങ്ങനെ : ദില്‍ഷ… ഇന്നത്തെ എപ്പിസോഡില്‍ ലാലേട്ടനോട് ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണെന്നു തോന്നി.. ചില സമയത്ത് എനിക്കും തോന്നാറുണ്ട് ഇപ്പോളും ആ പാവയില്‍ നില്‍ക്കുകയാണ് ജാസ്മിന്‍ എന്ന്. പറയാനുള്ളത് ഒക്കെ തുറന്നു പറയുന്നുണ്ട്, നല്ലൊരു കണ്ടെസ്റ്റാന്റ് തന്നെയാണ് എല്ലാം സമ്മതിച്ചു .

പക്ഷേ എന്റെ കുട്ടിയെ…. ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓര്‍മിപ്പിക്കുന്നത് എന്തിനാ?? ഇതേപോലൊരു പെണ്‍കുട്ടി ഒരു പന്ത്രണ്ടു വര്‍ഷം മുന്‍പ് ഓര്‍കുട്ടില്‍ ഫ്രണ്ട് ആയ പയ്യനോട് എന്നെ ഫ്രണ്ട് ആയിട്ട് കണ്ടാ മതി കണ്ടാ മതീന്ന് പറഞ്ഞു പറഞ്ഞു ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയായി ഇരിക്കുവാ.

അപ്പൊളേ ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിക്കാന്‍ നിക്കണ്ട ??.. പട്ടണ പ്രവേശത്തില്‍ ഇകഉ ഉമ പറയുന്നപോലെ ഈ ചാട്ടം എങ്ങോട്ടേക്ക് ആണെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട് കെട്ടോ…

Dilsha
Dilsha

Leave a Reply

Your email address will not be published.

*