മലയാളം സിനിമയിലെ യക്ഷികൾ അന്നും ഇന്നും… സാരിയുടുത്ത് പഴയ യക്ഷികൾ എങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്യുന്ന പുത്തൻ യക്ഷികൾ വരെ…

in Special Report

മലയാളത്തിലും ഇതര ഭാഷകളിലും പ്രേത സിനിമകൾ ഹിറ്റ് ആവാറുണ്ട്. പ്രേത സിനിമകൾ കണ്ടു ഉറക്കം നഷ്ടപ്പെട്ട രാത്രികൾ പലർക്കുമുണ്ടായിരുന്നു ഉണ്ടാകും അതുകൊണ്ട് കഴിഞ്ഞ കഴിഞ്ഞ കാലത്തെ കൃത്യമായി എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നാല് മണിക്ക് ശേഷം പ്രേത സിനിമകൾ മാത്രം സംപ്രേഷണം ചെയ്തിരുന്ന ഒരു സമയവും ഉണ്ടായിരുന്നു. പ്രേത സിനിമകൾ എ കൂടുതൽ ആകർഷണീയമാക്കുന്നു അത് യക്ഷികളുടെ സാന്നിധ്യം തന്നെയാണ്.

പഴയ കാലത്തെയും ഇപ്പോഴത്തെ പ്രേത സിനിമകളിലെയും യക്ഷികൾ തമ്മിലും കാലത്തിന്റെ വ്യത്യാസങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. പഴയകാല യക്ഷികൾ വേഷങ്ങൾ കൊണ്ടുതന്നെ ആളുകളെ പേടിപ്പിച്ചിരുന്നു. വെളുത്ത വസ്ത്രവും കാലിന്റെ നെരിയാണി വരെ നീളുന്ന മുടിയിഴകളും കരിമഷി കട്ടിയിൽ എഴുതിയ കണ്ണുകൾ ചുവന്നു കലങ്ങിയതും ഒക്കെയായി വളരെ ഭയാനകമായിരുന്നു വേഷ വിധാനങ്ങളും രൂപങ്ങളും.

അതുപോലെതന്നെ സാന്നിധ്യമുള്ള സമയങ്ങളിൽ എല്ലാം പശ്ചാത്തലസംഗീതം നിർബന്ധമായിരുന്നു. അതുപോലെ ദംഷ്ട്രങ്ങൾ നീട്ടിവളർത്തിയ യക്ഷികളും സിനിമ കഥകളിൽ ദൂരത്തല്ല. ഇടയ്ക്കിടെ ശരീരത്തിലോ മുഖത്ത് എവിടെയെങ്കിലും ചില രക്ത പാടുകളും കണ്ടാൽ ഏറെ നന്നായി. പശ്ചാത്തലമായി പാട്ടുകൾ തന്നെ വേണം അതുപോലെ ബാഗ്രൗണ്ടിൽ കുറച്ചു പുകച്ചുരുളുകളും. ഇതൊക്കെയാണ് പേടിപ്പിക്കുന്ന വസ്തുതകൾ.

സാരി ഉടുക്കുന്നത് വെളുത്ത കളറിലുള്ളത് ആയിരിക്കണമെന്നും വയറു കാണണമെന്നും നിർബന്ധമാണ്. നിലംതൊടാതെ പല പക്ഷികളും സഞ്ചരിച്ചിട്ടുണ്ട്. നിലം തൊടാതെ സഞ്ചരിച്ച വരെ അവിടെ കൂട്ടത്തിൽ തന്നെ ചുമര് പൊളിക്കാതെ അപ്പുറം എത്തിയവരും കുറവല്ല. എന്നാൽ അതിൽ നിന്ന് ഒരല്പം വ്യത്യസ്തമായി കളർ ഡ്രസ്സ് ആണ് പിന്നീട് കുറച്ചുകാലം യക്ഷികളെ കണ്ടത്.

വസ്ത്രം ഏത് കളറിൽ ഉള്ളതാണ് എങ്കിലും വയറു കാണൽ അപ്പോഴും നിർബന്ധമായി തന്നെ തുടർന്നു. വലിയ പാവാടയും ചെറിയ ബ്ലൗസും ആയിരുന്നു അപ്പോൾ വേഷം. നീണ്ട മുടിയിഴകളും വിടർന്ന കണ്ണുകളും ഗ്ലാമറസ് ലുക്കും പശ്ചാത്തല സംഗീതവും പതിവു പോലെ തന്നെ തുടരുന്നു. എന്തൊക്കെ പറഞ്ഞാലും പ്രേതസിനിമകളിലെ കഥാതന്തുക്കൾ പോലെ തന്നെ പ്രേക്ഷകരെ പിടിച്ചുകുലുക്കിയിരുന്ന വലിയ സത്യം തന്നെയാണ് യക്ഷികൾ.

Photo
Photo
Photo
Photo

Leave a Reply

Your email address will not be published.

*