പ്രേക്ഷകരെ കയ്യിലെടുക്കാൻ പുതിയ സിനിമയുടെ ട്രൈലെർ ലോഞ്ചിൽ കങ്കണ എത്തിയത് കിടിലൻ ലുക്കിൽ… ട്രൈലെറും കങ്കണയുടെ ലുക്കും സോഷ്യൽ മീഡിയ കീഴടക്കി…

in Special Report

ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത താരമാണ് കങ്കണ. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.

അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്. അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകുകയും ചെയ്തു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിക്കുകയും ചെയ്തു.

2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചതു കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം സ്വന്തം അഭിപ്രായം സധൈര്യം ആരെയും പേടിക്കാതെ പറയുന്ന ഒരാൾ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ വിമർശകരേയും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും വൈറലാകുന്നതു പോലെ തന്നെ പുതിയ ലുക്ക് കളും പുതിയ ഫോട്ടോ ഷൂട്ടുകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ പുതിയ ഫോട്ടോ ഷൂട്ടിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നു.

Kangana
Kangana
Kangana
Kangana

Leave a Reply

Your email address will not be published.

*