കോടികൾ വാഗ്ദാനം ചെയ്തിട്ടും പാൻമസാല പരസ്യത്തിൽ നിന്നും പിന്മാറി… ജീവിതത്തിലും ഹീറോയായി റോക്കി ഭായ്

in Special Report

ടെലിവിഷൻ അഭിനയ മേഖലയിൽ കരിയർ ആരംഭിക്കുകയും ഇന്ന് ലോകത്താകെ അറിയപ്പെടുന്ന സിനിമ താരം ആവുകയും ചെയ്ത യുവ അഭിനേതാവാണ് യാഷ്. സീരിയലുകളിൽ അഭിനയം തുടങ്ങിയ താരമിപ്പോൾ സിനിമ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറി കഴിഞ്ഞു. 2004 മുതൽ ആണ് താരം സിനിമ-സീരിയൽ മേഖലയിൽ അഭിനയിച്ചു തുടങ്ങുന്നത്.

കന്നട സിനിമകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. നന്ദഗോകുല , ഉത്തരായന , സില്ലി ലല്ലി തുടങ്ങിയ ടെലിവിഷൻ ഷോകളിലെ വേഷങ്ങളിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. മൊഗ്ഗിന മനസു, മോഡലശാല , രാജധാനി, കിരാതക , ജാനു , ഡ്രാമ, ഗൂഗ്ലി , രാജാ ഹുലി , ഗജകേസരി , മിസ്റ്റർ ആൻഡ് മിസിസ് രാമാചാരി , മാസ്റ്റർപീസ് , സന്തു സ്‌ട്രെയിറ്റ് ഫോർവേഡ് എന്നിവയാണ് താരം അഭിനയിച്ച സിനിമകൾ.

വലുതും ചെറുതുമായ ഒരുപാട് കഥാപാത്രങ്ങൾ താരം അഭിനയിച്ചുവെങ്കിലും കെജിഎഫ് ചാപ്റ്റർ വണ്ണിലും ടുവിലുമുള്ള താരത്തിന്റെ പ്രകടനത്തിലൂടെയാണ് താരത്തെ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടാൻ സാധിച്ചത്. 2008 ൽ പുറത്തിറങ്ങിയ KGF: Chapter 1 താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു. വലിയതോതിൽ താരത്തെ അറിയപ്പെടാനും പ്രതിഫലം കൂടാനും ആരാധകർ വർധിക്കാനും ആ സിനിമ കാരണമായിട്ടുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ KGF: Chapter 2 വലിയ കോളിളക്കം ആണ് സിനിമ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. അതിനേക്കാൾ കൂടുതൽ കെ ജി എഫ് ചാപ്റ്റർ ത്രീ അനൗൺസ് ചെയ്യുകയും ചെയ്തതോടെ വലിയ തരത്തിൽ താരത്തിന്റെ പ്രതിഫലവും ആരാധക പിൻബലവും കൂടിയിരിക്കുകയാണ്. റോക്കി ഭായ് എന്ന പേരിൽ തന്നെ താരമിപ്പോൾ പ്രശസ്തൻ ആവുകയും ചെയ്തിരിക്കുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും ഫോട്ടോകളും ആണ് ഇപ്പോൾ നിറയുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് താരത്തെ കുറിച്ചുള്ള ഒരു വാർത്തയാണ്. ഒരുപാട് പ്രശംസകൾ ആണ് ആ വാർത്ത പുറത്തുവന്നതിനു ശേഷം താരത്തിന് ലഭിക്കുന്നത്. പ്രതിഫലമായി കോടികൾ തരാമെന്ന് പറഞ്ഞ് പാൻമസാല പരസ്യത്തിൽ നിന്ന് പരസ്യമായി താരം പിൻവാങ്ങിയിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചതിന് പിന്നാലെയാണ് പരസ്യ ഡീല്‍ താരവും നിരസിച്ചു കൊണ്ടുള്ള വാർത്ത പുറത്തുവരുന്നത്. വലിയ കോളിളക്കം ആണ് ഈ വാർത്തകൾ ആരാധകർക്കിടയിൽ സൃഷ്ടിക്കുന്നത്. പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് വസ്തുതയാണ്. ഫാന്‍സിന്റേയും ഫോളോവേഴ്‌സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചു കൊണ്ട് തന്നെയാണ് താരം ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

*